
മലപ്പുറത്ത് ഫുട്ബോള്‍ ടൂർണമെന്‍റിനിടെ സംഘർഷം. മത്സരത്തിനിടെ കാണികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് വിദേശ താരത്തെ ആളുകള്‍ മർദിച്ചത്. അരീക്കോട് ചെമ്രക്കാട്ടൂരില്‍ നടന്ന ഫുട്ബോള്‍ ടൂർണമെന്‍റിനിടെ ആണ് സംഭവം ഉണ്ടായത്. വിദേശതാരത്തെ ആളുകള്‍ മർദിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഞായറാഴ്ച വൈകീട്ട് നടന്ന കളിക്കിടയിലാണ് കാണികളോട് മോശമായി പെരുമാറി എന്നാരോപിച്ച് വിദേശതാരത്തെ മര്‍ദ്ദിച്ചത്. വീഡിയോ പുറത്തുവന്നെങ്കിലും സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.മൈതാനത്തില്‍ കാണികളുടെ വലിയൊരു കൂട്ടം ഓടിച്ചിട്ട് ആണ് താരത്തെ തല്ലുന്നത്.