
ആൺ പെൺ ഭേദമില്ലാതെ ഇന്നത്തെ തലമുറയിലെ കുട്ടികൾ ലഹരിമപ്പെടുന്ന കാഴ്ചയാണ് ഇന്ന് നാം കേരളത്തിൽ കാണുന്നത്. സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള ക്യാമ്പസുകൾ ഇന്ന് ലഹരി മാഫിയയുടെ പിടിയിലാണ്. സമൂഹത്തിൽ നടക്കുന്ന പല അതിക്രമങ്ങൾക്ക് പിന്നിലും ലഹരിയുടെ ഉന്മാദമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
മലയാളി ക്ലബ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോ ഏവരെയും ഞെട്ടിക്കുന്നതാണ്. സ്കൂളിലേക്ക് എന്നുപറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ഒരു പെൺകുട്ടി ലഹരിക്കപ്പെട്ട് കാട്ടുന്ന പേക്കൂത്തുകളാണ് വീഡിയോയിൽ ഉള്ളത്. പെൺകുട്ടിയെ സമീപത്തുള്ള വീട്ടുകാർ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് ഈ വീഡിയോ ചിത്രീകരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒരാൾ പെൺകുട്ടി തന്നെ മകളുടെ സഹപാഠിയാണെന്ന് തിരിച്ചറിയുകയും പെൺകുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു എന്നും വീഡിയോയിൽ നിന്ന് വ്യക്തമാണ്. വീഡിയോ ചുവടെ കാണാം.