പ്രതിപക്ഷ ബഹുമാനം ഇല്ലായ്മയുടെ വക്താക്കളായി മാറുകയാണ് കേരള പോലീസ്. ഇത് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. പിണറായി വിജയൻറെ കീഴിലുള്ള ആഭ്യന്തരവകുപ്പ് സിപിഎമ്മിന് വേണ്ടി ഷണ്ഡീകരിക്കപ്പെട്ടു എന്നും വ്യാപകമായി വിലയിരുത്തപ്പെടുന്നുണ്ട്.

മുഖ്യമന്ത്രി നവ കേരള യാത്ര നടത്തിയപ്പോൾ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ മൃഗീയമായി തല്ലിച്ച ശേഷം അത് ജീവൻ രക്ഷാപ്രവർത്തനം ആണെന്നാണ് മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചത്. അതിക്രമം അഴിച്ചുവിട്ടത് പോലീസും ഡിവൈഎഫ്ഐയും ചേർന്നാണ്. എന്നാൽ ഗവർണറെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരോട് തേനേ പാലേ എന്ന സമീപനമാണ് ഇതേ പോലീസ് കൈക്കൊണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ കോൺഗ്രസ് സൈബർ പോരാളികൾ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വ്യാപകമായി ഒരു വീഡിയോ പങ്കുവെക്കുന്നുണ്ട്. പൊലീസിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണിത്. വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ ആ വിഷയത്തിന്റെ പേരിൽ സമരം ചെയ്ത എറണാകുളം ഡിസിസി അധ്യക്ഷനെ ചായക്കടയിൽ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ടു പോകുന്ന പോലീസിനെയും, കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ സമരം നയിക്കാൻ എത്തിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് പി എം ആർഷോയെ പോലീസ് കൈകാര്യം ചെയ്യുന്ന വിധവും ആണ് വീഡിയോയിൽ ഉള്ളത്. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക