ഇന്ത്യയുടെ മുൻ ഓള്‍റൗണ്ടർ ഇർഫാൻ പത്താന് നേരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. 8-ാം വിവാഹ വാർഷികത്തിന് ഭാര്യയ്‌ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് താരം ചിത്രം പങ്കുവച്ചിരുന്നു. ഇതില്‍ പത്താന്റെ ഭാര്യ സഫ ബെയ്ഗ് മുഖം മറച്ചിരുന്നില്ല ഇതാണ് ഇവരെ ചൊടിപ്പിച്ചത്. ഹിജാബ് ധരിച്ചു നിൽക്കുന്ന ഭാര്യക്കൊപ്പം ഉള്ള യൂസഫ് പത്താന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നിങ്ങളെക്കാൾ നല്ലവനാണ് നിങ്ങളുടെ സഹോദരൻ എന്നുവരെ കമൻറുകൾ ഉണ്ട്.

മനസ് തൊടുന്നൊരു കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവച്ചിരുന്നത്. എണ്ണമറ്റ റോളുകള്‍ നിറയുന്ന ഒരു ആത്മാവ്. മൂഡ് ബൂസ്റ്റർ, കോമേഡിയൻ, പ്രശ്നക്കാരി, പിന്നെ.. ഏന്റെ എക്കാലത്തെയും മികച്ച പങ്കാളി, സുഹൃത്ത്, എന്റെ കുട്ടികളുടെ അമ്മ. ഈ മനോഹരയാത്രയില്‍ നിന്നെ ഭാര്യയായി ലഭിച്ചതില്‍ ഞാൻ ഭാഗ്യവാനാണ്. വിവാഹ വാർഷിക ആശംസകള്‍ എന്റെ പ്രണയമേ..പത്താൻ എക്സില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2016ലായിരുന്നു പത്താന്റെ വിവാഹം. ഇന്ത്യൻ ഒർജിനാണെങ്കിലും സഫ സൗദിയിലാണ് വളർന്നത്. മോഡലിംഗ് കരിയറിലൂടെയാണ് അവർ പ്രശസ്തയായത്. സൗദിയിലെ വലിയ ബിസിനസുകാരനായ മിർസ ഫാറൂഖിയാണ് പിതാവ്. പ്രൊഫഷണല്‍ നെയില്‍ ആർട്ടിസ്റ്റുകൂടിയാണ് അവർ പിആർ രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക