തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. കഴിഞ്ഞ ദിവസമാണ് ഹാക്ക് ആയതെന്നും പരാതി നല്‍കുകയും പേജ് റിക്കവറി ചെയ്യാനുള്ള കാര്യങ്ങള്‍ നടക്കുകയാണെന്നും വിഷ്ണു ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

നിലവില്‍ തന്റെ പേജില്‍ വരുന്ന ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ താൻ ഉത്തരവാദി അല്ലെന്നും നടൻ പറയുന്നുണ്ട്. “അങ്ങനെ എന്റെ ഫേസ്ബുക്ക് പേജും ഹാക്ക് ആയിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന പേജ് ഇന്നലെ ആരോ ഹാക്ക് ചെയ്തു. അതെന്നെ അറിയിക്കാനായി ഒരുപാട് സുഹൃത്തുക്കള്‍ വിളിക്കയും മെസേജ് അയക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇന്നലെ തന്നെ പരാതിയ നല്‍കിയിട്ടുണ്ട്. പേജ് റിക്കവറി ചെയ്യാനുള്ള പ്രോസസ് ഒരു വശത്ത് നടക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ എന്റെ പേജില്‍ വരുന്ന ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ ഞാൻ ഉത്തരവാദി അല്ല. ദയവ് ചെയ്ത് ആ വീഡിയോയുടെ ലിങ്കും ചോദിച്ച്‌ ആരും എന്നെ വിളിക്കരുത്. അത് ഞാനല്ല. ഹാക്ക് ചെയ്തവരാണ് അതൊക്കെ പോസ്റ്റ് ചെയ്യുന്നത്. താങ്ക്യൂ”, എന്നാണ് വിഷ്ണു വീഡിയോയില്‍ പറഞ്ഞത്. മേശം വീഡിയോകളും ഫോട്ടോകളുമാണ് നിലവില്‍ വിഷ്ണുവിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക