സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയില്‍ നവമാധ്യമങ്ങളില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ സൈബര്‍ പൊലിസ് കേസെടുത്തു. ഫേസ് ബുക്കിലെ ചിത്രങ്ങളെടുത്ത് മോശമായി ചിത്രീകരിച്ചിരുന്നതിനാണ് കേസെടുത്തിരിക്കുന്നത്. ഒരു വ്യാജ പ്രൊഫൈലില്‍ നിന്നാണ് പ്രചരണമെന്ന് പൊലിസ് പറയുന്നു. എഎ റഹീമിന്റെ ഭാര്യയായ അമ‍ൃത റഹിമിന്റെ പരാതിയിലാണ് സൈബര്‍ പൊലിസ് കേസെടുത്തത്.

ഫേസ്ബുക്കില്‍ നിന്ന് ചിത്രങ്ങളെടുത്ത് മോശമായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. മറ്റു സ്ത്രീകളുടേയും ചിത്രങ്ങള്‍ ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. കേസിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ ഐഡി എവിടെ നിന്നാണെന്ന് പൊലീസ് പരിശോധിച്ച്‌ വരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക