പ്രശസ്ത ഗായകൻ ബാദ്ഷയുടെ പുതിയ മ്യൂസിക് ആൽബം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. തബാഹി എന്ന് പേരിട്ടിരിക്കുന്ന ഈ ആൽബം സോങ് റെട്രോപാണ്ട എന്ന ആൽബത്തിന്റെ ആദ്യ ഭാഗത്തിലെ ഗാനമാണ്. പ്രശസ്ത നടി തമന്ന ഭാട്ടിയ ആണ് ഈ ഗാനത്തിൽ ബാദ്ഷക്കൊപ്പം ആടി പാടുന്നത്. ഗ്ലാമറസ് ആയി എത്തിയിരിക്കുന്ന തമന്നയുടെ നൃത്തവും ലുക്കും ഒരുപോലെ ശ്രദ്ധ നേടുന്നുണ്ട്.

ബാദ്ഷ പാടിയ ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് ഹിറ്റൻ ആണ്. ബാദ്ഷ തന്നെ വരികൾ രചിച്ചിരിക്കുന്നു ഈ ഗാനം വലിയ രീതിയിൽ ആണ് ശ്രദ്ധ നേടുന്നത്. ബാദ്ഷയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഇരുപത്തിനാലു മണിക്കൂർ കൊണ്ട് ഏകദേശം ഇരുപത്തിമൂന്നു ലക്ഷം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. വളരെ കളർഫുൾ ആയും വലിയ കാൻവാസിലും ആണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ കൈ നിറയെ തെലുങ്കു, ഹിന്ദി ചിത്രങ്ങളും ആയി തിരക്കിലാണ് തമന്ന എന്ന താരസുന്ദരി. ഖനി, ഗുർത്തുണ്ട സീതാകാലം, എഫ് 3 , ദാറ്റ് ഈസ് മഹാലക്ഷ്മി, ഭോല ശങ്കർ എന്നിവയാണ് തമന്ന തെലുങ്കിൽ ചെയ്യുന്നതും ചെയ്തു തീർത്തതുമായ ചിത്രങ്ങൾ എങ്കിൽ, ബോലേ ചൂടിയാൻ, പ്ലാൻ എ പ്ലാൻ ബി എന്നിവയാണ് തമന്ന ഹിന്ദിയിൽ ചെയ്യുന്ന ചിത്രങ്ങൾ. കഴിഞ്ഞ വര്ഷം തമിഴ്, തെലുങ്ക് ഭാഷകളിൽ ആയി ലവൻത്‌ ഔർ, നവംബർ സ്റ്റോറി എന്നീ വെബ് സീരീസുകളും തമന്ന ചെയ്തിരുന്നു. ഖനി എന്ന തെലുങ്കു ചിത്രത്തിൽ സ്പെഷ്യൽ ഐറ്റം സോങ്ങുമായി ആണ് തമന്ന എത്താൻ പോകുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക