ആറ്റുകാല്‍ ഭഗവതിയ്‌ക്ക് പൊങ്കാല അർപ്പിച്ച ദിവ്യ എസ് അയ്യർക്കെതിരെ ക്രൂരമായ സൈബർ ആക്രമണം. നിലവില്‍ വിഴിഞ്ഞം ഇന്റർനാഷണല്‍ സീപോർട്ട് ലിമിറ്റഡിന്റെ എം.ഡിയായ ദിവ്യ എസ് അയ്യർ പൊങ്കാല അർപ്പിക്കുന്ന ചിത്രം ഭർത്താവ് ശബരീനാഥാണ് സമൂഹമാദ്ധ്യമത്തില്‍ പങ്ക് വച്ചത്. ഈ പോസ്റ്റിന് ആണ് അധിക്ഷേപകരമായ കമന്റുകൾ നിറയുന്നത്.

‘ പാല്‍ക്കുളങ്ങരയിലെ വസതിയ്‌ക്ക് മുന്നില്‍ ആറ്റുകാല്‍ അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുന്നു ‘ എന്ന കുറിപ്പോടെയാണ് ചിത്രം പങ്ക് വച്ചത് . എന്നാല്‍ ഇതിന് താഴെ പാത്രത്തില്‍ മീൻ കറിയാണോ, ചിക്കൻ കറിയാണോ എന്നാണ് ചിലരുടെ ചോദ്യം . ഇതാണോ നിങ്ങളുടെയൊക്കെ വിശ്വാസമെന്നും , വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് ചില കമന്റുകള്‍. ഹൈന്ദവ വിശ്വാസങ്ങളെയും , ആറ്റുകാല്‍ ദേവിയേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തീവ്ര ഇസ്ലാമിസ്റ്റ് പ്രൊഫൈലുകളിൽ നിന്നാണ് അധിക്ഷേപ കമന്റുകൾ നിറയുന്നത്. അന്യമതങ്ങളുടെ വിശ്വാസങ്ങളോടുള്ള അസഹിഷ്ണുത പ്രതിഫലിക്കുന്ന കമന്റുകൾ ആണ് ഭൂരിപക്ഷവും. ഒരേസമയം സ്വന്തം കാര്യത്തിൽ നിരവാദം ഉന്നയിക്കുകയും മറ്റ് വിശ്വാസങ്ങളുടെ കാര്യം വരുമ്പോൾ അസഹിഷ്ണുത പുലർത്തുകയും ചെയ്യുന്ന ഇത്തരം സൈബർ പ്രൊഫൈലുകൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭിന്നത ചെറുതല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക