അധ്യാപികയായ യുവതി തന്റെ പതിനാറുകാരനായ വിദ്യാർത്ഥിയുമായി നിരന്തരം ലൈംഗികബന്ധത്തിലേർപ്പെടുന്നെന്ന് ആരോപിച്ച്‌ യുവതിയുടെ ഭർത്താവ് രംഗത്ത്. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. ഷാങ്ഹായിലെ സെക്കണ്ടറി സ്കൂളിലെ കെമിസ്ട്രി അധ്യാപികക്കെതിരെയാണ് ഭർത്താവ് ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. യുവതിയും പതിനാറുകാരനും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തെളിവുകള്‍ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 16 -നാണ് വു എന്നയാള്‍ തൻറെ ഭാര്യയും 30 -കാരിയുമായ ഷിയാങ് യു എന്ന രസതന്ത്ര അധ്യാപികയും 16 വയസുള്ള അവരുടെ ശിഷ്യനുമായുള്ള രഹസ്യബന്ധത്തിൻറെ സ്ക്രീൻ ഷോട്ടുകള്‍ WeChat -ലൂടെ പങ്കുവച്ചത്. പിന്നാലെ ഭാര്യയ്ക്ക് ശിഷ്യനുമായി രഹസ്യമായ ലൈംഗിക ബന്ധമുണ്ടെന്നും ഇയാള്‍ ആരോപിച്ചു. ഷിയാങ് യുവും കൗമാരക്കാരനായ ശിഷ്യനും തമ്മില്‍ ഡേറ്റിംഗ് ചെയ്യുന്നതിനെ കുറിച്ചും ഹോട്ടലില്‍ മുറി എടുക്കുന്നതിനെ കുറിച്ചും സംസാരിക്കുന്നതിൻറെ ശബ്ദ റിക്കോർഡുകളും ഇയാള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭാഷണത്തില്‍ പ്രായപൂർത്തിയാകുന്നത് വരെ ആണ്‍കുട്ടിയോട് സ്വയം നിയന്ത്രിക്കണമെന്നും ആരെങ്കിലും തങ്ങളുടെ ബന്ധം കണ്ടെത്താതിരിക്കാൻ പരസ്പരമുള്ള സംഭാഷണങ്ങള്‍ നശിപ്പിച്ച്‌ കളയാനും ടീച്ചർ നിർദ്ദേശിക്കുന്നു. ഭർത്താവിൻറെ വെളിപ്പെടുത്തലിന് പിന്നാലെ യുവതിയെ സ്കൂളില്‍ നിന്നും സസ്പപെൻറ് ചെയ്യപ്പെട്ടെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഭർത്താവ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തി 19 മണിക്കൂർ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിൻറെ പോസ്റ്റ് 50 ലക്ഷത്തോളം പേർ പങ്കുവച്ചെന്നും കോടിക്കണക്കിനാളുകള്‍ കണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം ചൈനയില്‍ നിയമവിരുദ്ധമല്ലെങ്കിലും അത് പ്രൊഫഷണല്‍ നൈതികയ്ക്കും ധാർമ്മികതയ്ക്കും എതിരാണെന്നും റിപ്പോർട്ടില്‍ പറയുന്നു. പോസ്റ്റ് പങ്കുവയ്ക്കപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ അധ്യാപികയെ സസ്പെൻഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതർ അറിയിച്ചു. വിദ്യാർത്ഥിക്ക് 16 വയസ്സിന് മുകളില്‍ പ്രായമുണ്ടെങ്കില്‍ അധ്യാപിക നിയമം ലംഘിച്ചിട്ടില്ലെന്ന് ജിയാങ്‌സു എഫ്‌ഡിഡിഎച്ച്‌ നിയമ സ്ഥാപനത്തിലെ അഭിഭാഷകൻ ലാൻ ടിയാൻബിൻ മെയിൻലാൻഡ് മീഡിയ ഔട്ട്‌ലെറ്റ് മോഡേണ്‍ എക്സ്പ്രസിനോട് പറഞ്ഞു. ചൈനയിലെ നിയമമനുസരിച്ച്‌ 14 വയസില്‍ താഴെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗിക ബന്ധത്തെ മാത്രമേ കുറ്റകൃത്യമായി കണക്കാക്കൂ.

എന്നാല്‍ അധ്യാപികയും ശിഷ്യനും തമ്മിലുള്ള ലൈംഗിക ബന്ധം പ്രൊഫഷണില്‍ നൈതികയ്ക്ക് എതിരാണെന്നും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം അധ്യാപികയുടെ ഭർത്താവ്, സാമൂഹിക മാധ്യമം വഴി ഇക്കാര്യങ്ങള്‍ പങ്കുവച്ചതോടെ വിദ്യാർത്ഥിയുടെ സ്വകാര്യതയെ ലംഘിച്ചെന്നും നിമയവിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. 2014 -ല്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ നിന്നുള്ള ഒരു വനിതാ അധ്യാപിക 14 വയസ്സിന് താഴെയുള്ള തൻറെ ജൂനിയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതിന് മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക