വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അധ്യാപികയ്ക്ക് ജോലിയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി അധികൃതര്‍. ബ്രിട്ടനിലെ ബക്കിങ്ഹാംഷെയറില്‍ സ്കൂള്‍ അധ്യാപികയായിരുന്ന കാൻഡിസ് ബാര്‍ബറി(38)നാണ് അധ്യാപനവൃത്തിയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.അധ്യാപകരുടെ രജിസ്റ്ററില്‍നിന്ന് പ്രതിയെ പുറത്താക്കാൻ തീരുമാനിച്ച സമിതി, ഇനിയൊരിക്കും ഇവര്‍ക്ക് അധ്യാപനവൃത്തിക്കായി അപേക്ഷിക്കാനാകില്ലെന്നും വ്യക്തമാക്കി.
പ്രതി ചെയ്തതെല്ലാം അങ്ങേയറ്റം മോശവും ഹീനവുമായ പ്രവൃത്തിയാണെന്നും ഇവര്‍ക്ക് ഭാവിയില്‍ അധ്യാപനവൃത്തിക്ക് അനുമതി നല്‍കുന്നത് മൗലികമായി ശരിയല്ലെന്നുമായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. 15 വയസ്സുകാരനായ വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടതിനാണ് കാൻഡിസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2021-ല്‍ ആറുവര്‍ഷത്തേക്കും രണ്ടുമാസത്തിനും പ്രതിയെ കോടതി ശിക്ഷിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് അധ്യാപനവൃത്തിയില്‍ യുവതിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.
മൂന്നുമക്കളുടെ അമ്മയായ അധ്യാപിക 15-കാരനെ വശീകരിച്ച് ലൈംഗികാതിക്രമം കാട്ടിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച് വിദ്യാര്‍ഥിയെ വശീകരിച്ച അധ്യാപിക പിന്നീട് 15-കാരനുമായി പലതവണ ശാരീരികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. 2018 മുതല്‍ അധ്യാപിക വിദ്യാര്‍ഥിയെ ഇത്തരത്തില്‍ ചൂഷണം ചെയ്തിരുന്നതായാണ് കണ്ടെത്തല്‍.
സ്കൂളിലെ അസംബ്ലി സമയത്തുപോലും പ്രതി വിദ്യാര്‍ഥിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങളയച്ചു. കിടപ്പറയില്‍ സെക്സ് ടോയ്സിനൊപ്പമുള്ള ചിത്രങ്ങളടക്കം പ്രതി 15-കാരന് കൈമാറി. സംഭവം പുറത്തുപറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. അതേസമയം, പ്രതിയായ കാൻഡിസ് കുറ്റം നിഷേധിക്കുകയാണുണ്ടായത്.