പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിയ ഹൈസ്കൂള്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ മിസോറിയില്‍ പുലാസ്കി കൗണ്ടിയിലെ ലാഖ്വെ ഹൈസ്കൂളിലെ ഗണിതാധ്യാപിക ഹെയ്‌ലി ക്ലിഫ്‌ടൻ-കര്‍മാക് എന്ന 26-കാരിയാണ് പിടിയിലായത്. 16 വയസ്സുള്ള വിദ്യാര്‍ഥിയെയാണ് അധ്യാപിക പീഡനത്തിന് ഇരയാക്കിയത്.മറ്റൊരു വിദ്യാര്‍ഥി പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് 2023 ഡിസംബര്‍ ഏഴിനാണു പീഡനവിവരം പുറത്തുവന്നത്.

ഹെയ്‌‍ലിയുടെ പീഡനത്തെ തുടര്‍ന്നു തന്റെ പുറംഭാഗത്തുണ്ടായ മുറിവുകള്‍ പതിനാറുകാരൻ സുഹൃത്തുക്കളെ കാണിച്ചിരുന്നു. വിദ്യാര്‍ഥികളുമായി അടുത്തിടപെടുന്ന അധ്യാപികയായാണു ഹെയ്‍ലി സ്കൂളില്‍ അറിയപ്പെട്ടിരുന്നത്. അധ്യാപികയുമായുള്ള മകന്റെ ബന്ധത്തെപ്പറ്റി അറിയാമായിരുന്നുവെന്ന് പിതാവും മോഴ്ഴിനല്കിയതോടെയാണ് അധ്യാപിക വെട്ടിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടെക്സ‌സിലേക്കു പോകുന്നതിനു മുൻപ് ഹെയ്‍ലി ഈ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. പീഡനവിവരം മറച്ചുവച്ചതിനു വിദ്യാര്‍ഥിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക