ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദില്ലി, ഹരിയാന, യുപി, ഗുജറാത്ത് എന്നിവിടങ്ങളില്‍ സീറ്റ് വിഭജനം നടത്തുകയാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും. ദില്ലിയിലും യുപിയിലുമടക്കം പാര്‍ട്ടികളുടെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലും വിജയസാധ്യതയുടെ അടിസ്ഥാനത്തിലും സീറ്റുകള്‍ പങ്കിട്ടിരിക്കുകയാണ്.

ഗുജറാത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയുമായി നടന്ന സീറ്റ് വിഭജനത്തില്‍ പരസ്യമായി നീരസം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍. കോണ്‍ഗ്രസിന്റെ പരമ്ബരാഗത സീറ്റായ ബറൂച്ചില്‍ എഎപി മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതാണ് മുംതാസിന്റെ അതൃപ്തിക്ക് കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബറൂച്ച്‌ ലോക്‌സഭാ സീറ്റ് മത്സരിക്കാന്‍ കഴിയാത്തതില്‍ ജില്ലയിലെ അണികളോട് അഗാധമായ ക്ഷമ ചോദിക്കുന്നുവെന്ന് എക്‌സില്‍ മുംതാസ് കുറിച്ചു. പക്ഷേ പാര്‍ട്ടിക്ക് വേണ്ടി ശക്തമായി തന്നെ നിലനില്‍ക്കും. അഹമ്മദ് പട്ടേലിന്റെ 45വര്‍ഷത്തെ പാരമ്ബര്യം വെറുതെയായി പോകാന്‍ അനുവദിക്കില്ലെന്നും മുംതാസ് എക്‌സില്‍ കുറിച്ചു.

ബിജെപി തുടര്‍ച്ചയായി വിജയിച്ച മണ്ഡലം കൂടിയാണ് ബറൂച്ച്‌. മുംതാസോ സഹോദരന്‍ ഫൈസല്‍ പട്ടേലോ ആകും ഇവിടെ മത്സരിക്കുക എന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കേയാണ്, ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി സീറ്റ് എഎപിക്ക് നല്‍കിയത്.അതേസമയം ഗോവ, ഹരിയാന, ചണ്ഡീഗഡ് എന്നിവടങ്ങളിലെ സീറ്റുകളിലും കോണ്‍ഗ്രസും എഎപിയും തമ്മില്‍ ധാരണയായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക