ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. പതിനേഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ കിഷന്‍ ഗഞ്ചില്‍ മുഹമ്മദ് ജാവേദും കത്തിഹാറില്‍ താരിഖ് അന്‍വറുമാണ് സ്ഥാനാര്‍ഥികള്‍.വൈഎസ് ശര്‍മിള ആന്ധ്രാപ്രദേശിലെ കടപ്പയിലും എംഎം പള്ളം രാജു കാക്കിനഡയിലും മത്സരിക്കും.

ഒഡീഷയിലെ എട്ടുസീറ്റുകളിലും ആന്ധ്രാപ്രദേശിലെ അഞ്ച് സീറ്റുകളിലും ബീഹാറിലെ മൂന്ന് സീറ്റുകളിലും പശ്ചിമ ബംഗാളിലെ ഒരു സീറ്റിലുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ബിഹാറില്‍ അന്‍വറിനും ജാവേദിനും പുറമെ ഭഗല്‍പൂരില്‍ നിന്ന് എംഎല്‍എയായ അജീത് ശര്‍മയുമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ച മറ്റൊരാള്‍. ഇതുവരെ കോണ്‍ഗ്രസ് 228 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്താംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും കോണ്‍ഗ്രസിന്റെ വിഐപി മണ്ഡലങ്ങളായ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികള്‍ ആരെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. ഗാന്ധി കുടുംബത്തിന്റെ കുത്തകകളായിരുന്ന സീറ്റുകളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് കോൺഗ്രസിന്റെ ആത്മവിശ്വാസ കുറവാണ് എന്ന ആക്ഷേപം രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്. കഴിഞ്ഞതവണ സോണിയ ഗാന്ധി വിജയിച്ച റായ്ബലേറി മാത്രമാണ് നിലവിൽ കോൺഗ്രസിന് ഉത്തർപ്രദേശിൽ സിറ്റിംഗ് സീറ്റായി ഉള്ളത്. അമേഠിയിൽ ഗാന്ധി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ദയനീയമായി പരാജയപ്പെട്ടിരുന്നു. പ്രിയങ്ക ഗാന്ധി എത്തിയില്ലെങ്കിൽ റായ്ബലേറിയും കോൺഗ്രസിന് നഷ്ടപ്പെടാൻ ആണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക