ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനെ തോല്‍പ്പിക്കാന്‍ വോട്ടുമറിക്കണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായുള്ള സംഭാഷണത്തില്‍ എന്‍ജിഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന നേതാവും കോണ്‍ഗ്രസിന്റെ രണ്ട് സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമായ മുണ്ടേല മോഹനനാണ് വോട്ടു കച്ചവടം തുറന്നുപറഞ്ഞത്.

ഒരു തവണകൂടി മോദി ഭരണം വരട്ടെയെന്നും അരുവിക്കരയില്‍ ശബരീനാഥിനെ തോല്‍പ്പിച്ചവരാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നും മോഹനന്‍ പറയുന്നു. ഇത്തവണയും മോദിതന്നെ വരട്ടെ. എന്തിനാണ് ഈ അലവലാതികളെ സഹായിക്കുന്നത്. പൂര്‍ണമായിട്ടും പരിപാടികളില്‍ മാറിനില്‍ക്കണമെന്നും പ്രവര്‍ത്തകനോട് മോഹനനന്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎമ്മിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന ആറ്റിങ്ങല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തരംഗത്തില്‍ അടൂര്‍ പ്രകാശിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. ഇത്തവണയും ജയപ്രതീക്ഷയുമായി കോണ്‍ഗ്രസ് ഇറങ്ങുമ്ബോള്‍ വി ജോയ് സിപിഎമ്മിനായും കേന്ദ്രമന്ത്രി വി മുരളീധരന്‍ ബിജെപിക്കായും മത്സരിക്കുന്നുണ്ട്. 2019ല്‍ ശോഭാ സുരേന്ദ്രന്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ ബിജെപിക്കുവേണ്ടി അധികമായി നേടിയ മണ്ഡലമാണിത്.

ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ വിശ്വസ്തനാണ് മോഹനന്‍. പാര്‍ട്ടി പുനസംഘനടയില്‍ പാലോട് രവി ഡിസിസി ട്രഷറായി നിര്‍ദേശിച്ചയാളാണ്. ഈ നേതാവാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിക്കായി കോണ്‍ഗ്രസ് വോട്ടുകള്‍ മറിക്കുന്നത്. നേരത്തെ വി എസ് ശിവകുമാര്‍ ഉള്‍പ്പെട്ട നിക്ഷേപ തട്ടിപ്പുകേസ് ഒത്തുതീര്‍പ്പാക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇടപെട്ടെ സംഭവത്തിലും മുണ്ടേല മോഹനന്‍ ഉള്‍പ്പെട്ടിരുന്നു. കെ സുധാകരന്റെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസ് നേതാക്കളായ വി ആര്‍ പ്രതാപന്‍, മുണ്ടേല മോഹനന്‍ എന്നിവര്‍ തന്റെ വീട്ടിലേക്ക് മൂന്നുതവണയായി 15.99 ലക്ഷം രൂപ എത്തിച്ച്‌ പ്രശ്നപരിഹാരത്തിന് ശ്രമിച്ചതായി പരാതിക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി മധുസൂദനനാണ് വെളിപ്പെടുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക