ഡീലര്‍ഷിപ്പില്‍ നിന്ന് ജീപ്പ് വാങ്ങാന്‍ പോയ ഒരു ഉപഭോക്താവ് വാഹനങ്ങള്‍ ഒന്നൊന്നായി നോക്കുന്നതിനിടെ ഒരു ജീപ്പിന്റെ പിന്‍സീറ്റില്‍ നഗ്നയായ യുവതിയെ കണ്ടെത്തുകയായിരുന്നു. ഫ്ലോറിഡയിലെ പെന്‍സകോളയിലെ പെന്‍സകോള ബൊലേവാര്‍ഡിലെ ഒരു ടൊയോട്ട ഡീലര്‍ഷിപ്പിലാണ് സംഭവം നടന്നത്. ഉപഭോക്താവ് സംഭവം സെയില്‍സ് അസോസിയേറ്റിന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഡീലര്‍മാരുടെ കണ്ണുവെട്ടിച്ചാണ് യുവതി അതിനുള്ളില്‍ കയറിക്കൂടിയത് എന്നാണ് റിപ്പോര്‍ട്ട്.റാംഗ്ലര്‍ ജീപ്പിന്റെ പിന്‍സീറ്റില്‍ നഗ്നയായി കണ്ടെത്തിയ യുവതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്‌തു.

37 കാരിയായ അലക്സിസ് കിംഗ് എന്ന് തിരിച്ചറിഞ്ഞ സ്ത്രീ ജീപ്പിന്റെ പിന്‍ഭാഗത്ത് വിവസ്ത്രയായി ഇരിക്കുകയായിരുന്നു. ‘നഗ്നയായി, കാലുകള്‍ വിസ്തൃതമായ’ നിലയിലായിരുന്നു യുവതി. അവിടെയുണ്ടായിരുന്ന ഒരു റിസപ്ഷനിസ്റ്റ് പറഞ്ഞതനുസരിച്ച്‌ യുവതി ചില അശ്ലീല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകകൂടിയായിരുന്നു. ക്രിമിനല്‍ കുഴപ്പങ്ങള്‍, നിയമവിരുദ്ധമായി ലൈംഗികാവയവങ്ങള്‍ തുറന്നുകാട്ടല്‍, ആളില്ലാത്ത വാഹനത്തില്‍ അതിക്രമിച്ചു കയറല്‍, തെറ്റായ പേര് നല്‍കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേലെ ചുമത്തി അറസ്റ്റ് ചെയ്തത്. 7,000 ഡോളര്‍ ബോണ്ടുമായി അവള്‍ എസ്കാംബിയ കൗണ്ടി ജയിലില്‍ തടവിലാണെന്നാണ് റീപ്പോര്‍ട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക