മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റോഡ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. രാവിലെ പത്തോടെയാണ് കേജരിവാള്‍ കോടതിയില്‍ ഹാജരായത്. 15000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ കേസില്‍ ഇനി ചോദ്യം ചെയ്യലിന് ഹാജരായാലും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡിക്ക് നീങ്ങാന്‍ കഴിയില്ല. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എട്ട് സമന്‍സുകളാണ് കേജരിവാളിന് ഇഡി നല്‍കിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇത് രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണെന്ന് ആരോപിച്ച കേജരിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെ ഇഡി കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക