
സോഷ്യല്‍ മീഡിയയില്‍ നിത്യവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നമ്മുടെ കണ്‍മുന്നിലേക്ക് വരാറ്, അല്ലേ? ഇവയില്‍ പലതും ‘പബ്ലിസിറ്റി സ്റ്റണ്ട്’ അഥവാ പൊതുശ്രദ്ധ കിട്ടുന്നതിനായി ചെയ്യുന്ന കാര്യങ്ങളായിരിക്കും. യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകളാണ് പക്ഷേ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെടാറ്.നാം കണ്ടോ അറിഞ്ഞോ അനുഭവിച്ചോ പരിചയിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ വരെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്യാപകമായി പങ്കുവയ്ക്കപ്പെടുന്ന വീഡിയോകളില്‍ കാണാം.
ഇത്തരത്തില്‍ നിലവില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണൊരു വീഡിയോ.സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു റേഞ്ച് റോവര്‍. ഇതില്‍ മുൻ സീറ്റിലിരിക്കുന്ന ഒരാള്‍ റോഡിലേക്ക് നോട്ടുകള്‍ എടുത്ത് വീശിയെറിഞ്ഞുകൊണ്ടിരിക്കുകയാണ്. മറ്റൊരു വാഹനത്തില്‍ അതുവഴി പോയവരാണ് സംഭവത്തിന്‍റെ വീഡിയോ പകര്‍ത്തിയത്. ഇവര്‍ തന്നെയാണിത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും.പിന്നീട് സംഗതി വൈറലായി മാറുകയായിരുന്നു.