ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇസെഡ് പ്ലസ് (Z+)സുരക്ഷയാണ് ഗവര്‍ണര്‍ക്കൊരുക്കുക. രാജ്ഭവന്‍ പിആര്‍ഒയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ സംസ്ഥാന പോലീസാണ് ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നത്.തുടര്‍ച്ചയായി ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധങ്ങളും വഴിതടയലും ഉണ്ടാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനം. ഇന്ന് രാവിലെ നിലമേലില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനം തടയാന്‍ ശ്രമിക്കുകയും അതില്‍ പ്രതിഷേധിച്ച്‌ റോഡരികില്‍ രണ്ട് മണിക്കൂര്‍ ഗവര്‍ണര്‍ കുത്തിയിരിക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്കെതിരെ പ്രതിഷേധവുമായി എത്തുന്ന എസ്എഫ്ഐ കാർക്ക് കേരള പോലീസ് കുടപിടിക്കുകയാണ് എന്നാണ് ഗവർണറുടെ ആരോപണം. പ്രതിഷേധങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിക്കുന്നു. എസ്എഫ്ഐക്കാരോട് കേരള പോലീസ് സ്വീകരിക്കുന്ന മൃദു സമീപനവും ഗവർണറെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗവർണർക്ക് കേന്ദ്രസേന സംരക്ഷണം ഒരുക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക