തന്നേക്കാള്‍ പ്രായമുള്ള സ്ത്രീകളെ പ്രണയിക്കുന്ന ചില പുരുഷന്മാരുണ്ട്. ഇത്തരക്കാര്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ സ്വഭാവങ്ങളില്‍ വ്യത്യസ്തമുള്ളവരാണ്. തന്നേക്കാള്‍ പ്രായമുള്ള സ്ത്രീകളുടെ പ്രിയം പിടിച്ചുപറ്റാനും അവരെ ചേര്‍ത്തുപിടിക്കാനുമുള്ള കഴിവും വിവേകവും പക്വതയും ഇത്തരം പുരുഷന്മാരിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പ്രായമായ സ്ത്രീകളോട് ആകൃഷ്ടരായ പുരുഷന്മാര്‍ അവരുടെ സമപ്രായക്കാരേക്കാള്‍ കൂടുതല്‍ പക്വതയുള്ളവരായിരിക്കും. അവര്‍ക്ക് സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. അവരുടെ ചിന്തകളേയും വികാരങ്ങളേയുമെല്ലാം നിയന്ത്രണത്തിലാക്കാനും സാധിക്കും.

ഈ പുരുഷന്മാര്‍ അവരുടെ കഴിവുകളില്‍ ആത്മവിശ്വാസമുള്ളവരാണ്. തങ്ങളേക്കാള്‍ പ്രായമുള്ള ഒരാളുമായി ഡേറ്റിംഗ് നടത്തുക എന്ന ആശയം അവരെ ഭയപ്പെടുത്തുന്നില്ല. മാത്രമല്ല ആ ആത്മവിശ്വാസം മറ്റുള്ളവരിലേക്കും എത്തിക്കാന്‍ അവര്‍ക്ക് കഴിയും.സ്വന്തം സ്വാതന്ത്ര്യത്തെ ഏറെ വിലമതിക്കുന്നവരാണിവര്‍. മറ്റുള്ളവരുമായി സമയം ചെലവഴിക്കുന്നതും ആസ്വദിക്കുന്നു. അവര്‍ തുറന്ന മനസ്സുള്ളവരും പുതിയ അനുഭവങ്ങളും കാഴ്ചപ്പാടുകളും സ്വീകരിക്കുന്നവരുമാണ്. പലപ്പോഴും മറ്റുള്ളവരില്‍ നിന്ന് പഠിക്കാന്‍ താല്‍പ്പര്യമുള്ളവരാണിവര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകളുടെ കാഴ്ചപ്പാടുകള്‍ അവരെ ഭയപ്പെടുത്തുന്നില്ല. തന്നേക്കാള്‍ പ്രായമായ സ്ത്രീകളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പുരുഷന്മാര്‍ പലപ്പോഴും വൈകാരിക ബുദ്ധിയുള്ളവരും സങ്കീര്‍ണ്ണമായ വികാരങ്ങളും ബന്ധങ്ങളും എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ പ്രാപ്തിയുള്ളവരുമാണ്. മറ്റുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനും അവരുടെ ആവശ്യങ്ങളോടും വികാരങ്ങളോടും സംവേദനക്ഷമതയുള്ളവരുമാണ്. മറ്റുള്ളവരെ മനസിലാക്കാനും അവരുടെ വികാരം ഉള്‍ക്കൊള്ളാനും ഇത്തരം പുരുഷന്മാര്‍ക്ക് കഴിവുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക