ആസ്ട്രേലിയയിലെ ബോണ്ടി കടല്‍ത്തീരത്ത് ഇന്ന് ആയിരങ്ങള്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്നരായി ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു ലോകപ്രശസ്ത യു.എസ് ഫോട്ടോഗ്രാഫിക് ആര്‍ട്ടിസ്റ്റ് സ്പെന്‍സര്‍ ട്യൂണിക്കിന്റെ കാമറയ്ക്ക് മുന്നിലാണ് അവര്‍ നഗ്നരായത്. ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു. ഓസ്ട്രേലിയയില്‍ സാധാരണമായ മെലനോമ എന്ന സ്കിന്‍ കാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോഷൂട്ട്. സ്ത്രീകളും പുരുഷന്‍മാരുമായി 2500ഓളം പേര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു.

സ്പെന്‍സര്‍ ട്യൂണിക്കിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് ഈ ഫോട്ടോ ഇന്‍സ്റ്റലേഷന്‍. ഈ വര്‍ഷം ആസ്ട്രേലിയയില്‍ 17756 പുതിയ ചര്‍മ്മ കാന്‍സര്‍ കേസുകള്‍ കണ്ടെത്തുമെന്നും 1281 ആസ്ട്രേലിയക്കാര്‍ ഈ രോഗം മൂലം മരണമടയുമെന്നും ഫെഡറല്‍ ഗവണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ന്യൂയോര്‍ക്ക് ആസ്ഥാനമായ ചാരിറ്റി സംഘടനയായ ചാരിറ്റി ചെക്ക് ചാമ്ബ്യന്‍സുമായി സഹകരിച്ചായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. വമ്ബന്‍ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എടുക്കുന്നതില്‍ പ്രശസ്തനാണ് ട്യൂണിക്. 2010ല്‍ സിഡ്‌നി ഓപ്പറ ഹൗസില്‍ 5200 ഓസ്ട്രേലിയക്കാര്‍ നഗ്നരായി പങ്കെടുത്ത ഫോട്ടോഷൂട്ടാണ് ട്യൂണിക്ക് ഒടുവില്‍ സംവിധാനം ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക