ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം ലക്ഷ്യമിട്ട് വമ്ബൻ നീക്കങ്ങളുമായി കേരള ബിജെപി ഘടകം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും കൂടി പ്രചാരണം കൊഴുപ്പിക്കാൻ കേരളത്തിലേക്ക് എത്തും. അമിത് ഷാ, യോഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവർ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാഗമാകും എന്നാണ് റിപ്പോർട്ടുകള്‍.
തിരുവനന്തപുരത്ത് അമിത് ഷായും പാലക്കാട് യോഗി ആദിത്യനാഥും പദയാത്രയുടെ ഭാഗമായുള്ള പരിപാടികളില്‍ പങ്കെടുക്കും. മറ്റ് പാർട്ടികളില്‍ നിന്നും നിരവധി പേർ യാത്രയില്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും പാര്‍ട്ടി അവകാശപ്പെട്ടു. യാത്രയുടെ ഒരുക്കങ്ങള്‍ ദേശീയ നേതൃത്വം വിലയിരുത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടം പദയാത്രയിലൂടെ പൂർത്തിയാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.
-->
അതേസമയം, നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന ആഭ്യൂഹങ്ങള്‍ ബിജെപി നേതൃത്വം തള്ളിയിരുന്നു. മോദി മത്സരിക്കുമെന്നത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പറഞ്ഞത്. അതേസമയം പ്രധാനമന്ത്രി മോദിയെ മുൻനിർത്തി തന്നെയായിരക്കും കേരളത്തിലെ ബിജെപിയുടെ പ്രചാരണം. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കുക ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദി രണ്ട് തവണയായി സംസ്ഥാനം സന്ദർശിച്ചത്.
യുവജനങ്ങളെയും സ്ത്രീകളെയും കൈയിലെടുക്കാൻ വേണ്ടി വലിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു. തൃശൂരിലും, കൊച്ചിയിലുമായി മഹാസംഗമങ്ങള്‍ നടന്നിരുന്നു. കൊച്ചിയില്‍ നടന്ന റോഡ് ഷോയിലും വലിയ ആള്‍കൂട്ടം തന്നെയാണ് ഉണ്ടായിരുന്നത്. ഇതൊക്കെ വോട്ടാകും എന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കൂടാതെ സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാഗങ്ങളെ ചേർത്തുനിർത്താനുള്ള നടപടികളും ബിജെപി പരിഗണിക്കുന്നുണ്ട്. എന്തായാലും മോദിക്ക് പിന്നാലെ കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തുന്നതോടെ പ്രചാരണം ശക്തമാക്കാം എന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക