സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് ഏറ്റവും സുന്ദരിയായി എത്തിയത് ഭാര്യ രാധികയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഭാഗ്യയുടെ വിവാഹദിനത്തില്‍ സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ താരമായതും രാധികയായിരുന്നു.മക്കളേക്കാളെല്ലാം സുന്ദരി അമ്മയാണെന്നാണ് കമന്‍റുകള്‍. പുഞ്ചിരിച്ച മുഖവുമായി എപ്പോഴും നില്‍ക്കുന്ന രാധിക മകളുടെ വിവാഹത്തിനായി ഒരുങ്ങുന്നതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ചുവപ്പ് നിറത്തിലുള്ള പട്ടുസാരിക്കൊപ്പം മിനിമല്‍ വർക്ക് ചെയ്ത ബ്ലൗസാണ് പെയർ ചെയ്തത്. ഹെവി നെക്ലേസും ചുവപ്പും ഓറഞ്ചും ഇടകലർന്ന കുപ്പിവളകളുമാണ് സാരിക്കൊപ്പം സ്റ്റൈല്‍ ചെയ്തത്. മുല്ലപ്പൂ ചൂടി ലുക്ക് കംപ്ലീറ്റ് ചെയ്തപ്പോള്‍ ഏറ്റവും സുന്ദരിയായത് രാധിക തന്നെയാണ്.ഏക്താ ബ്രൈഡ്സ് ഒഫീഷ്യല്‍സാണ് വിവാഹദിനത്തില്‍ ഭാഗ്യയെയും ഭാവ്നിയെയും രാധികയെയും ഒരുക്കിയത്. ഇവരാണ് വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബുധനാഴ്ച ഗുരുവായൂരില്‍ വച്ചായിരുന്നു സുരേഷ് ഗോപി-രാധിക ദന്പതികളുടെ രണ്ടാമത്തെ മകള്‍ ഭാഗ്യ വിവാഹിതയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കേരളത്തിലെ ആദ്യത്തെ വിവാഹമായിരുന്നു ഇവരുടേത്. ഗുരുവായൂർ ക്ഷേത്രത്തില്‍ നടന്ന താലിക്കെട്ടില്‍ ഉടനീളം മോദി പങ്കെടുത്തിരുന്നു. വധുവിനും വരനും പൂമാല എടുത്തുനല്‍കിയതും മോദിയായിരുന്നു.നരേന്ദ്രമോദിയെ കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉള്‍പ്പെടുന്ന വൻ താരനിരയാണ് ഭാഗ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ ഗുരുവായൂരില്‍ എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക