ചിലര്‍ കടുവ, പുലി, സിംഹം എന്നീ വന്യ മൃഗങ്ങളെ പോലും ചിലർ വളർത്തു മൃഗങ്ങൾ ആക്കി മാറ്റുന്നുണ്ട്. ഇന്ത്യയില്‍ ഇത് അധികം കാണാൻ കഴിയില്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇത് വളരെ സാധാരണമാണ്. യുഎഇ പോലുള്ള രാജ്യങ്ങളില്‍ പുലിയെയും സിംഹത്തെയുമെല്ലാം വീട്ടില്‍ വളര്‍ത്തുന്നത് ഒരു ആഡംബരമായാണ് കാണുന്നത്. അത്തരത്തില്‍ ഒരു വീട്ടില്‍ വളര്‍ത്തിയ കടുവയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

ദുബായിലോ അബുദാബിയിലോ ഉള്ള ഒരു ആഡംബര ഭവനത്തിലാണ് സംഭവം നടക്കുന്നത്. ഒരു അറബി വീട്ടില്‍ വളര്‍ത്തുന്ന കടുവ ആക്രമിക്കാൻ ഓടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. കടുവയുടെ പിടിയില്‍ നിന്ന് മനുഷ്യൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും അവസാനം വീഴുകയും ചെയ്യുന്നു. മറ്റു ചിലര്‍ വീഡിയോയ്ക്ക് പിന്നില്‍ നിന്ന് സംസാരിക്കുന്നതും കേള്‍ക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമാശയ്ക്ക് ചിത്രീകരിച്ച വീഡിയോ ആണോ ഇതെന്ന് വ്യക്തമല്ല.’മിഡില്‍ ഈസ്റ്റില്‍ മാത്രം’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. വീഡിയോ വെെറലായതിന് പിന്നാലെ സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നിരവധി പേര്‍ വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക