പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രമാണ് ‘മലൈക്കോട്ടെ വാലിബൻ’. ചിത്രം റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ‘വാലിബൻ ചലഞ്ച്’ മായി എത്തിയിരിക്കുകയാണ് ലാലേട്ടൻ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹൻലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രേക്ഷകരെ വാലിബൻ ചലെന്‍ജ്ജിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് മോഹൻലാല്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

‘ഈ വെല്ലുവിളി ഏറ്റെടുക്കുമോ?’ എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാല്‍ വീഡിയോ പങ്കുവെച്ചത്. ഒരു ഡൗള്‍ കേബിള്‍ മെഷിനില്‍ താരം വ്യായാമം ചെയ്യുന്ന രംഗമാണ് വീഡിയോയില്‍. തങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമെന്ന് പറഞ്ഞും സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും പറഞ്ഞ് ഒരുപാട് പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2024 ജനുവരി 25-നാണ് ‘മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്തുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കും.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പി.എസ്. റഫീക്കാണ്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പി.എസ്. റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കും. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചനാണ്. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബ’ന്റെ നിര്‍മ്മാണ പങ്കാളികളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക