ന്യൂഡല്‍ഹി: വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടി നേതാവ് വൈ.എസ്. ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്നും ശര്‍മിള പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ് ശര്‍മിള പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

തെലങ്കാനയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുന്നതിന് വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടി സഹായിച്ചിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു തന്നെ ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ശര്‍മിള പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൊവ്വാഴ്ച ഹൈദരാബാദില്‍ നടന്ന യോഗത്തിനു ശേഷം താനും പാര്‍ട്ടിയിലെ മറ്റു നേതാക്കളും എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുൻ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും നിര്‍ണായകമായ പ്രഖ്യാപനം നടത്തുമെന്നും ശര്‍മിള പറഞ്ഞിരുന്നു. ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ. എസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമാണ് ശര്‍മിള.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക