തടി കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ് ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ്. മലയാളികളുടെ പ്രഭാത ഭക്ഷണം മുതല്‍ എല്ലാത്തിലും സത്യം പറഞ്ഞാല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ഡയറ്റ് തെരഞ്ഞെടുക്കുമ്ബോള്‍ ഭക്ഷണം ഒരു വെല്ലുവിളി തന്നെയാണ്. ചിലര്‍ക്ക് ചോറ് ഒരു വീക്നെസ് മാത്രമല്ല വികാരം കൂടിയാണ്. ഒരു നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ വല്ലതും സംഭവിക്കുമോ എന്നുപോലും കരുതുന്നവരുണ്ട്. പക്ഷേ തടി കുറയ്ക്കണമെങ്കില്‍ ചോറ് അടക്കമുള്ളതെല്ലാം ഒഴിവാക്കേണ്ടി വരും. എന്നുകരുതി പേടിക്കണ്ട. ചോറിന് പകരം കഴിക്കാൻ നിരവധി ഐറ്റംസുണ്ട്. കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞതും വണ്ണം കുറയ്ക്കാൻ ഉതകുന്നതുമായ ചില ഭക്ഷണങ്ങളാണ് ഇനി പറയുന്നത്.

റവ: പ്രഭാത ഭക്ഷണത്തില്‍ ഏറ്റവും എളുപ്പത്തില്‍ തയാറാക്കിയെടുക്കാവുന്ന ഒന്നാണല്ലോ ഉപ്പുമാവ്. അരിയാഹാരത്തിന് പകരം നില്‍ക്കുന്ന ഒന്നുകൂടിയാണിത്. പലതരത്തിലുളള ഉപ്പുമാവ് ചോറിന് പകരം കഴിക്കാം. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ റവ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണമാണ്. ഫൈബറിനാല്‍ സമ്ബന്നവും ഫാറ്റ് കുറഞ്ഞതുമായ ഭക്ഷണമാണിത്. പച്ചക്കറികള്‍ ധാരാളമായി ഇവയില്‍ ചേര്‍ക്കുന്നതും നല്ലതാണ്. റവയും പച്ചക്കറിയും സമാസമം ചേര്‍ത്ത് ഉപ്പുമാവ് തയ്യാറാക്കാവുന്നതാണ്. അതുപോലെ റവ കൊണ്ടുള്ള ദോശയും ഡയറ്റിന് ഉത്തമമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓട്സ്: ഓട്സിന്റെ ഗുണഗണങ്ങളെക്കുറിച്ച്‌ ആര്‍ക്കും പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. എല്ലാ ഡയറ്റ് പ്ലാനുകളിലേയും സ്റ്റാറാണ് ഓട്സ്. വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. കലോറി വളരെ കുറഞ്ഞ ഓട്സ് എല്ലാത്തരം ഡയറ്റുകളിലും ഉള്‍പ്പെടുത്താറുണ്ട്, മാത്രമല്ല ഇത് ഫൈബറു കൊണ്ടും സമ്ബന്നമാണ്. കൊളസ്ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കാനും ഓട്സ് സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അരിഭക്ഷണങ്ങള്‍ ഒഴിവാക്കി പ്രഭാത ഭക്ഷണത്തിന് ഓട്സ് കൊണ്ടുള്ള വിഭവങ്ങള്‍ ശീലമാക്കാം.

ബാര്‍ലി: അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ബാര്‍ലി. വിറ്റാമിന്‍ ബി, സിങ്ക്, സെലേനിയം, അയേണ്‍, മഗ്നീഷ്യം തുടങ്ങിയവ ബാര്‍ലിയില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങള്‍ നല്‍കുന്ന മികച്ചൊരു ഘടകമാണ്. ഇന്ന് ഒട്ടുമിക്കപേരും അരിയ്ക്ക് പകരം ബാര്‍ലി ഉള്‍പ്പെടുത്തിയാണ് ഡയറ്റ് പ്ലാൻ തയ്യാറാക്കുന്നത്.ബാര്‍ലി വെളളം സ്ഥിരമായി കുടിയ്ക്കുന്നത് അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക