കോൺഗ്രസ്സ് നേതാവും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ PAM ബഷീറിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിൽ ഉള്ള PAM ടൈൽസ് പാർക്കിൽ കേന്ദ്ര GST ഇന്റലിജൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ 80 കോടിയുടെ നികുതി വെട്ടിപ്പാണ്‌ കണ്ടെത്തിയത്. പ്രത്യേക സോഫ്ട്‍വെയർ ഉപയോഗിച്ച് ഒരേ സമയം രണ്ടു ബിൽ ജനറേറ്റ് ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. PAM ടൈൽസ് പാർക്കിന്റെ കോതമംഗലം അടക്കം അഞ്ചു സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത്.

പ്രാഥമിക പരിശോധന പൂർത്തിയായിരിക്കുന്നത് ഒരു കേന്ദ്രത്തിലെ മാത്രമാണ്, അവിടെയാണ് 80 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടു പിടിച്ചത്. മറ്റു കേന്ദ്രങ്ങളിലെ പരിശോധന കൂടി പൂർത്തിയായാൽ മാത്രമേ നികുതി വെട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളു. പാലായിൽ ഏകദേശം ഒരു വർഷം മുൻപ് PAM ടൈൽസ് പാർക്കിന്റെ വലിയ ഒരു ഷോറൂം തുറന്നിരുന്നു. കൺസ്ട്രക്ഷൻ മേഖലയിൽ ഉള്ളവർ പറയുന്നത് വലിയ ഡിസ്‌കൗണ്ടാണ് അവിടെ കൊടുക്കുന്നത് എന്നാണ് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നികുതി വെട്ടിപ്പിലൂടെ സമ്പാദിക്കുന്ന തുകയുടെ ഒരു ഭാഗം ഡിസ്‌കൗണ്ട് കൊടുത്ത് കച്ചവടം പിടിച്ചു, നികുതി അടച്ചു മാന്യമായി ബിസിനസ്സ് ചെയ്യുന്നവരുടെ കട പൂട്ടിച്ചു അവരുടെ ബിസിനസ്സ് കൂടി പിടിച്ചെടുത്തതിന് ശേഷം ഡിസ്‌കൗണ്ട് കുറച്ചു കൊണ്ട് വരുക ആയിരിക്കാം ബിസിനസ്സ് മോഡൽ എന്ന് അനുമാനിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക