13 ആൻഡ്രോയിഡ് ആപ്പുകളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി കമ്ബ്യൂട്ടര്‍ സുരക്ഷാ കമ്ബനിയായ മക്കഫേ. സ്മാര്‍ട്ട്ഫോണുകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലുള്ള അപകടമാണ് ഈ ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്നതെന്നും വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പുകള്‍ വഴി ഏകദേശം 3,38,300 ഉപകരണങ്ങളെ ബാധിക്കുന്ന ‘Xamalicious’ എന്ന പുതിയ ആൻഡ്രോയിഡ് മാല്‍വെയറിനെയാണ് മക്കേഫേ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിലവില്‍ 13 ആപ്പുകളെ ഈ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടെന്നാണ് മക്കഫേയുടെ കണ്ടെത്തല്‍. ഇവ ഇതിനോടകംതന്നെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. കമ്ബനി പറയുന്നതനുസരിച്ച്‌ ഈ ആപ്പുകള്‍ സോഷ്യല്‍ എഞ്ചിനീയറിങ് ഉപയോഗിച്ചാണ് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ഉടമ അറിയാതെതന്നെ കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെര്‍വറുമായി ആശയവിനിമയം നടത്താൻ ഫോണിനെ അനുവദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സമയത്ത്, ഫോണിലേക്ക് രണ്ടാമത്തെ പേലോഡ് ഡൗണ്‍ലോഡ് ചെയ്യപ്പെടും. അത് ഫോണിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കും. പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുക, ഉപയോക്തൃ സമ്മതമില്ലാതെ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുക, ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ ആപ്പുകള്‍ വഴി സാധിക്കും. ഇത്തരം തട്ടിപ്പുകളില്‍നിന്ന് വിട്ടു നില്‍ക്കാന്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

മാല്‍വെയര്‍ ബാധിച്ചവയില്‍ ജാതകം നോക്കുന്നതിനും വോളിയം കൂട്ടുന്നതിനും വരെയുള്ള ആപ്പുകളുണ്ട്. പല ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നതിന് മുൻപുതന്നെ ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ പിന്നിട്ടിട്ടുണ്ട്. ഈ സ്‍മാര്‍ട്ട് ഫോണുകളും അവയിലെ ഡാറ്റകളും അപകട നിലയിലാണെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മാല്‍വെയര്‍ സാന്നിധ്യം മനസിലാക്കാൻ സാധിക്കാത്തതിനാലാണ് ഇത്രയധികം ഡൗണ്‍ലോഡുകള്‍ ഉണ്ടായത്.

മാല്‍വെയര്‍ ബാധിച്ച ആപ്പുകള്‍

Essential Horoscope for Android (com.anomenforyou.essentialhoroscope)

3D Skin Editor for PE Minecraft (com.littleray.skineditorforpeminecraft)

Logo Maker Pro (com.vyblystudio.dotslinkpuzzles)

Auto Click Repeater (com.autoclickrepeater.free)

Count Easy Calorie Calculator (com.lakhinstudio.counteasycaloriecalculator)

Sound Volume Extender (com.muranogames.easyworkoutsathome)

LetterLink (com.regaliusgames.llinkgame)

Numerology: Personal horoscope & number predictions (com.Ushak.NPHOROSCOPENUMBER)

Step Keeper: Easy Pedometer (com.browgames.stepkeepereasymeter)

Track Your Sleep (com.shvetsStudio.trackYourSleep)

Sound Volume Booster (com.devapps.soundvolumebooster)

Astrological Navigator: Daily Horoscope & Tarot (com.Osinko.HoroscopeTaro)

Universal Calculator (com.Potap64.universalcalculator)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക