റിലീസ് ചെയ്തിട്ട് ഏറെ നാള്‍ കഴിഞ്ഞിട്ടും ഒടിടിയില്‍ എത്താത്തിനാല്‍ പ്രേക്ഷകര്‍ കാണാനായി കാത്തിരിക്കുന്ന ചിത്രങ്ങളുണ്ട് അത്തരത്തില്‍പ്പെട്ട ഒരു ചിത്രമായിരുന്നു ദുര്‍ഗ കൃഷ്ണയും ഇന്ദ്രൻസും ധ്യാൻ ശ്രീനിവാസനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉടല്‍. ഒടിടിയില്‍ എപ്പോള്‍ എത്തുമെന്ന് പ്രേക്ഷകര്‍ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഒടിടിയിലേക്കുള്ള വരവിനെ കുറിച്ച്‌ സുപ്രധാന വിവരം പുറത്ത് വന്നിട്ടുണ്ട്.

ഏത് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക എന്ന വിവരം നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസ് തീയതിയും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. അടുത്ത വര്‍ഷം ജനുവരി അഞ്ചിന് സ്ട്രീമിംഗ് ആരംഭിക്കും. രതീഷ് രഘുനന്ദൻ ആണ് ചിത്രത്തിൻറെ സംവിധാനം. 2022 മെയ് 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ദുര്‍ഗ കൃഷ്ണയുടെയും ഇന്ദ്രൻസിൻറെയും മികച്ച പ്രകടനത്തിൻറെ പേരിലും കൈയടി നേടിയ ചിത്രമായിരുന്നു ഉടല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിൻറെ നിര്‍മ്മാണം. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രവീണ്‍, ബൈജു ഗോപാലൻ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആയിരുന്നു ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാര്‍ട്‍നര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക