നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് വിലക്ക്. കാട്ടായിക്കോണം സ്വദേശിനി രജനിയെയാണ് സിഐടിയു വിലക്കിയത്. കാട്ടായിക്കോണം ഓട്ടോ സ്റ്റാൻഡില്‍ ആണ് രജനിക്ക് വിലക്ക്. ഓട്ടത്തിനെത്തിയ രജനിയെ സിഐടിയു വിലക്കുകയായിരുന്നു.

അസുഖമായതിനാല്‍ ഇന്നലെ കഴക്കൂട്ടത്ത് നടന്ന നവകേരള സദസ്സില്‍ രജനിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ സ്റ്റാൻഡിലെത്തിയപ്പോള്‍ സിഐടിയു പ്രവര്‍ത്തകര്‍ വിലക്കുകയായിരുന്നുവെന്നാണ് രജനി പറയുന്നത്. മെമ്ബര്‍ഷിപ്പ് തടഞ്ഞുവെച്ചുവെന്നും രജനി കൂട്ടിച്ചേര്‍ക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതി നല്‍കിയാല്‍ രജനിയുടെ സഹോദരന്റെ സിഐടിയു മെമ്ബര്‍ഷിപ്പും റദ്ദാക്കുമെന്നാണ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് സിഐടിയുവോ സിപിഎമ്മോ വിശദീകരണം നല്‍കിയിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക