മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണെന്നുള്ള കരാര്യത്തിന് യാതൊരു സംശയവുമില്ല. പക്ഷെ മദ്യത്തിന്റെ നല്ലൊരു വശവും ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മദ്യമെന്ന ലഹരി പദാര്‍ത്ഥം വിഷ പദാര്‍ത്ഥമായി മാറിയത് ഉപയോഗത്തിന്റെ അളവിലും ചേര്‍ക്കുന്ന രാസവസ്തുക്കളിലും വന്ന വ്യത്യാസമായിരുന്നു. എന്നാല്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ മദ്യപിക്കുന്നതിലൂടെ ടൈപ്പ് 2 ഡയബറ്റിസ് വികസിക്കുന്നതിനുള്ള സാധ്യതയെ കുറയ്ക്കും. തീരെ മദ്യപിക്കാത്തവരേക്കാള്‍ ടൈപ്പ് 2 ഡയബറ്റിസ് വരുന്നതിനുള്ള സാധ്യത കുറവാണ്.

ഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും രണ്ട് പ്രശ്നങ്ങളാണ് സ്‌ട്രെസ് മൂലമുണ്ടാകുന്ന അമിതവണ്ണവും കരള്‍ രോഗമുള്‍പ്പെടുന്ന ജീവിതശൈലീ രോഗങ്ങളും. രണ്ടും പരിഹരിക്കാന്‍ മദ്യത്തിന് സാധിക്കും എന്ന് പഠനത്തില്‍ പറയുന്നു. സുഹൃത്തുക്കളുമായി ആഴ്ചയില്‍ നാല് തവണ മദ്യം നുണഞ്ഞ് സൗഹൃദം പങ്കിടുന്നവരില്‍ ഏറെ പേരിലും മികച്ച മാനസിക ശാരീരിക ആരോഗ്യം കണ്ടെത്തിയിട്ടുണ്ട്. മാനസികമായി ഉല്ലസിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം അല്‍പ്പം മദ്യം കഴിക്കാം. വളരെ കുറഞ്ഞ അളവില്‍ ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ മദ്യം കഴിക്കുന്നവരെ തേടി ആരോഗ്യം താനേ വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്‌ട്രെസ് ഹോര്‍മോണ്‍സ് ഇല്ലാതാക്കാന്‍ മദ്യത്തിന്റെ ചെറിയ അളവിന് കഴിയും. ആരോഗ്യകരമായ ആണ്‍സൗഹൃദങ്ങള്‍ പുരുഷന്മാരുടെ മാനസിക പിരിമുറുക്കം കെടുത്തുമെന്നും മികച്ച ആത്മവിശ്വാസമുണ്ടാക്കുമെന്നും പഠനം പറയുന്നു. ഇത് എന്‍ഡോര്‍ഫിനുകളെ പുറത്തുവിടുകയും ഉത്ഘണ്ഠ, ആകുലത എന്നിവ ഇല്ലാതാക്കുകയും ചെയ്യും. പ്രതിരോധ ശേഷിയും കൂട്ടും. സ്ഥിരമായി അമിതമായി മദ്യപിക്കുന്ന അളവ് വ്യത്യാസപ്പെടുത്തണം. ആഴ്ചയുടെ അവസാനത്തില്‍ മദ്യപിക്കുന്നത് കൊളസ്ട്രോളിന്റെ അളവില്‍ വ്യത്യാസം വരുത്തും. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിലൂടെ വണ്ണം വെയ്ക്കുന്നത് തടയാന്‍ സാധിക്കും. മദ്യത്തിന്റെ ദോഷ വശങ്ങള്‍ മാത്രം കേട്ടിട്ടുള്ളവര്‍ക്ക് പുതിയ അറിവാണ് ഇത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക