ആരെന്തു വിചാരിച്ചാലും പറയാനുള്ളതു പറയുമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആരും രാജാവാണെന്നു കരുതരുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിധി വിഷയങ്ങളുടെ മൂല്യം മുൻനിര്‍ത്തിയാണ്. ചെയ്യുന്ന കാര്യങ്ങള്‍ കൊട്ടിഘോഷിച്ചു നടക്കുന്നത് നല്ല ശീലമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി അവര്‍ക്കു തോന്നുന്നതു പറയുമെന്നും നടപ്പാക്കാൻ പറ്റുന്നതു സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലിയിലെ മറിയക്കുട്ടിയുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചി കലൂരില്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്ബോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമര്‍ശങ്ങള്‍. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കുകൾ മുഖ്യമന്ത്രിക്കുള്ള മറുപടി തന്നെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക