തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് സിപിഐ എമ്മിനൊപ്പം. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ ഏകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പ്രശാന്തിനെ സിപിഐ എമ്മിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പ്രശാന്ത്.

സാധരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന, മതനിരപേക്ഷത സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എം. അതുകൊണ്ടാണ് സിപിഐ എമ്മിനൊപ്പം ചേര്‍ന്നത്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ഥതയോടെ നിറവേറ്റും. ഉപാധികളില്ലാതെയാണ് സിപിഐ എമ്മില്‍ ചേര്‍ന്നതെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസിസി അധ്യക്ഷ നിയമനത്തില്‍ കെ സി വേണുഗോപലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ രാഹുല്‍ ഗാന്ധിക്ക് പ്രശാന്ത് കത്തെഴുതിയിരുന്നു. ഡിസിസി തിരുവനന്തപുരം അധ്യക്ഷനായി നിയമിച്ച പാലോട് രവിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പി എസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക