പത്തനംതിട്ട: പന്തളം എൻഎസ്‌എസ് കോളേജിലെ ക്രിസ്മസ് ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലില്‍. പരിപാടിക്കിടെ കോളേജില്‍ എസ്‌എഫ്‌ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അടിപിടിയില്‍ നിരവധി വിദ്യര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഒടുവില്‍ പൊലീസ് എത്തിയതോടെ സംഘര്‍ഷം ഒഴിവായി.

വിദ്യാര്‍ത്ഥികളെ പൊലീസ് എത്തി ഓടിക്കുകയായിരുന്നു. സംഘര്‍ഷത്തെതുടര്‍ന്ന് ക്രിസ്സമസ് പരിപാടി റദാക്കിയതായി പ്രിൻസിപ്പല്‍ അറിയിച്ചു. എബിവിപി-എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു. സംഘര്‍ഷത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി. പൊലീസ് കോളേജ് ഗെയ്റ്റ് കടന്നതോടെ വിദ്യാര്‍ത്ഥികള്‍ പലവഴിക്കായി കോളേജ് ക്യാമ്ബസിലേക്ക് തിരിച്ച് ഓടിക്കയറുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക