സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങളെച്ചൊല്ലി കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ തര്‍ക്കം. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിലാണ് തര്‍ക്കം തുടരുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ ജോസ് വിഭാഗമാണ് അധിക്ഷേപം നടത്തുന്നതെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ മാണി സി കാപ്പന്‍ എംഎല്‍എ ഇന്ന് ഉപവാസമിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിന്റെ വക്കിലെത്തിയപ്പോള്‍ തന്നെ ജോസ്-ജോസഫ് പക്ഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ചെളിവാരിയെറിയല്‍ ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണം സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളാണെന്ന് ജോസ് വിഭാഗം വിലയിരുത്തിയിരുന്നു. അപകീര്‍ത്തിപോസ്റ്റുകള്‍ ഇതിനുശേഷവും തുടര്‍ന്നതോടെയാണ് കേരള കോണ്‍ഗ്രസ് എം പൊലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍, ജോസ് വിഭാഗമാണ് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങള്‍ തുടരുന്നതെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മനപ്പൂര്‍വം സത്യം മറച്ചുവയ്ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. തര്‍ക്കത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എയും ഇടപെട്ടിരിക്കുകയാണ്. യുഡിഎഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മാണി സി കാപ്പന്‍ ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ കാപ്പന്‍ ഇന്ന് ഉപവാസമിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക