സംസ്‌ഥാനത്ത്‌ 33 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു വന്‍നേട്ടം. യു.ഡി.എഫ്‌. 17 സീറ്റും ഇടതുമുന്നണി 10 സീറ്റും ബി.ജെ.പി. നാലു സീറ്റും നേടി. എസ്‌.ഡി.പി.ഐയും ആം ആദ്‌മി പാര്‍ട്ടിയും ഓരോ സീറ്റില്‍ ജയിച്ചു.

ഇടതുമുന്നണിക്കു രണ്ടു സിറ്റിങ്‌ സീറ്റ്‌ നഷ്‌ടപ്പെട്ടപ്പോള്‍ യു.ഡി.എഫിന്‌ ആറു സീറ്റിന്റെ നേട്ടമുണ്ടായി. ബി.ജെ.പി. എട്ടില്‍ നിന്നും നാലിലേക്ക്‌ ചുരുങ്ങി. ആം ആദ്‌മി പാര്‍ട്ടി ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ നെടിയകാട്‌ വാര്‍ഡിലാണു വിജയിച്ചത്‌. യു.ഡി.എഫ്‌. സീറ്റ്‌ ആം ആദ്‌മി പിടിച്ചെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലേക്ക്‌ ഉപതെരഞ്ഞെടുപ്പു നടന്ന പാലക്കാട്‌ വാണിയംകുളം വന്‍ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി നിലനിര്‍ത്തി. ഇടതു മുന്നണിയുടെ 12 ഉം യു.ഡി.എഫിന്റെ 11 ഉം സിറ്റിങ്‌ സീറ്റുകളില്‍ ഉൾപ്പെടെ ആണ്ഉപതെരഞ്ഞെടുപ്പ്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക