പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ നാലിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ സംഭരണ കേന്ദ്രവും വോട്ടെണ്ണല്‍ ഇടവുമായ കോട്ടയം ബസേലിയസ് കോളേജിന് സെപ്റ്റംബര്‍ നാല് മുതല്‍ എട്ട് വരെ ജില്ലാ കളക്ടര്‍ അവധി നല്‍കി.

നേരത്തെ, വോട്ടെടുപ്പ് നടക്കുന്ന സെപ്റ്റംബര്‍ അഞ്ചിന് പുതുപ്പള്ളി നിയോജക മണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 3,4,5,8 തീയതികളില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തിന്‍റെ പരിധിയില്‍ മദ്യനിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് ആറ് മുതല്‍ പോളിംഗ് ദിനമായ സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറ് വരെയും വോട്ടെണ്ണല്‍ ദിവസമായ സെപ്റ്റംബര്‍ എട്ടിന് പുലര്‍ച്ചെ 12 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മദ്യക്കടകള്‍, ഹോട്ടലുകള്‍, റെസ്റ്ററന്‍റുകള്‍, ക്ലബുകള്‍, തുടങ്ങി മദ്യം വില്‍ക്കുന്ന/വിളമ്ബുന്ന മറ്റിടങ്ങളില്‍ ഈ ദിവസങ്ങളില്‍ ആര്‍ക്കും മദ്യം വില്‍ക്കാനോ വിളമ്ബാനോ പാടില്ല. വോട്ടെടുപ്പ് വീണ്ടും നടത്തേണ്ടിവന്നാല്‍ ആ ദിവസത്തിനും ഡ്രൈ ഡേ ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക