റിയോ ഡി ജനീറോ: വിവാഹ ബന്ധം വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യ. ബ്രസീലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ മുപ്പത്തിമൂന്ന് കാരിയായ ഡയന്‍ ക്രിസ്റ്റീന റോഡ്രിഗസ് മക്കാഡോയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആന്ദ്രേ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് വീട്ടിലെത്തുമ്ബോള്‍ നഗ്നനായി തറയില്‍ ജീവനറ്റ നിലയിലായിരുന്നു ആന്ദ്രേ. ഇയാളുടെ സ്വകാര്യഭാഗവും മുറിച്ച്‌ മാറ്റപ്പെട്ട നിലയിലായിരുന്നു. ജൂണ്‍ 7 നാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹ ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടയില്‍ ഡയന്‍ ആന്ദ്രേയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം സ്വകാര്യഭാഗം മുറിച്ചു മാറ്റി പാചകം ചെയ്തു. അടുക്കളയില്‍ പാനില്‍ പാചകം ചെയ്ത നിലയില്‍ അവയവവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നണ് കരുതുന്നത്. രക്തം പുരണ്ട നിലയില്‍ കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പത്ത് വര്‍ഷം മുമ്ബാണ് ഡയനും ആന്ദ്രേയും വിവാഹിതരായത്. ഇതിനിടയില്‍ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പതിവായി. തുടര്‍ന്ന് വേര്‍പിരിഞ്ഞായിരുന്നു താമസം. എട്ട് വയസ്സുള്ള മകനും അഞ്ച് വയസ്സുള്ള മകളും ദമ്ബതികള്‍ക്കുണ്ട്. കുട്ടികള്‍ക്കൊപ്പം ഇരുവരും ചില അവസരങ്ങളില്‍ ഒന്നിക്കാറുണ്ടായിരുന്നു. അതേസമയം, കൊലപാതകം നടക്കുന്ന സമയത്ത് കുട്ടികള്‍ വീട്ടിലില്ലായിരുന്നു. ഇരുവരും ചേര്‍ന്ന് നടത്തുന്ന പിസ്സ ഷോപ്പായിരുന്നു വരുമാന മാര്‍ഗം. കൊലപാതക ദിവസം രാത്രി ഇരുവരും ഒന്നിച്ച്‌ ബാറില്‍ പോയിരുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവിടെ വെച്ച്‌ വിവാഹമോചനവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെന്നാണ് കരുതുന്നത്.

ആന്ദ്രേ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഡയന്റെ അഭിഭാഷകന്‍ പറയുന്നു. ആത്മരക്ഷാര്‍ത്ഥമാണ് ഡയന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നാണ് അഭിഭാഷകന്റെ വാദം. എന്നാല്‍, ആന്ദ്രേ തന്നെ ചതിച്ചു എന്ന ഡയന്‍ സംശയിച്ചിരുന്നതായും ഇതിനെ തുടര്‍ന്നാണ് കൊലപാതകമെന്നും ആന്ദ്രേയുടെ സഹോദരി അഡ്രിയാന സാന്റോസ് ആരോപിക്കുന്നു. കൊലപാതകം, മൃതദേഹത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഡയനെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക