സെപ്റ്റംബർ അഞ്ചാം തീയതി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഓരോ ദിവസവും തെരഞ്ഞെടുപ്പ് ചൂട് വർദ്ധിക്കുകയാണ്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ തമ്മിലും, സ്ഥാനാർത്ഥികളായ ജെയ്ക്ക് സി തോമസും, ചാണ്ടി ഉമ്മനും തമ്മിലും വരെ പരസ്പരം പോർവിളികൾ ഉയർത്തുന്നുണ്ട്. സൈബർ യുദ്ധവും ശക്തമാണ്. ഇരുമുന്നണികളുടെയും സൈബർ പോരാളികൾ ഓരോ ദിവസവും പുതിയ പുതിയ ആയുധങ്ങൾ അവനാഴിയിൽ നിന്ന് എടുത്തു പ്രയോഗിക്കുന്നുണ്ട്.

അത്തരത്തിൽ കോൺഗ്രസ് സൈബർ വിംഗ് പുറത്തിറക്കിയ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഉമ്മൻചാണ്ടിയുടെ മരണസമയത്തും ഇപ്പോൾ തിരഞ്ഞെടുപ്പ് സമയത്തും ഒരു സിപിഎം പ്രവർത്തകൻ നടത്തുന്ന പ്രതികരണങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഉമ്മൻചാണ്ടി മരിച്ചപ്പോൾ ചാനലുകൾക്ക് മുന്നിൽ അദ്ദേഹം സിപിഎം പ്രവർത്തകനായ താൻ ഉൾപ്പെടെയുള്ളവർക്ക് പാർട്ടി നോക്കാതെ എല്ലാവിധ സഹായസഹകരണങ്ങളും ചെയ്തു തന്നിരുന്ന ഒരു ജനപ്രതിനിധിയായിരുന്നു എന്ന് പറഞ്ഞയാൾ ഇപ്പോൾ തെരഞ്ഞെടുപ്പ് സമയമായപ്പോൾ ഉമ്മൻചാണ്ടിയെ കഴിഞ്ഞ 53 വർഷമായി സഹിക്കുകയായിരുന്നു എന്നാണ് പറയുന്നത്. രണ്ടു പ്രതികരണങ്ങളും കോർത്തിണക്കി ഒരു വീഡിയോ ആണ് ഇപ്പോൾ യുഡിഎഫ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞദിവസം ഉമ്മൻചാണ്ടി ഒരു ഒറ്റത്തടി പാലത്തിലൂടെ നടക്കുന്ന ഫോട്ടോ ഉപയോഗിച്ച് പുതുപ്പള്ളിയുടെ വികസനം എന്ന പരിഹാസവുമായി സിപിഎം സൈബർ വിംഗ് രംഗത്ത് വന്നിരുന്നു. എന്നാൽ പിന്നീട് ഇത് ഇവർക്ക് തന്നെ തിരിച്ചടിയായിരുന്നു. യഥാർത്ഥത്തിൽ ആ പാലം സ്ഥിതി ചെയ്യുന്നത് സിപിഎം നേതാവും മന്ത്രിയുമായ വി എൻ വാസവൻ പ്രതിനിധാനം ചെയ്യുന്ന ഏറ്റുമാനൂർ മണ്ഡലത്തിലെ തിരുവാർപ്പ് പഞ്ചായത്തിലാണ്. ഇതേ സ്ഥലത്ത് ചെന്ന് നിന്ന് രാഹുൽ മാങ്കൂട്ടം ഒരു വീഡിയോ സഹിതം തിരിച്ചടിച്ചത് സൈബർ ലോകത്ത് വൈറലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക