മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. എല്ലാവരും അവരവരുടെ മനഃസാക്ഷി അനുസരിച്ച്‌ വോട്ട് ചെയ്യണം എന്നാണ് സഭയ്ക്ക് പറയാനുള്ളത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സഭയ്ക്ക് ആരോടും പ്രത്യേകമായ വിരോധവും കൂടുതല്‍ അടുപ്പവുമില്ല. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ അവിടെ സഹതാപതരംഗം ഉണ്ടായേക്കാം,’ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടി 53 വര്‍ഷത്തോളം പുതുപ്പള്ളിയിലെ നേതാവായിരുന്ന എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം അവിടെ ഒരുപാടു കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ഒരു സഹതാപ തരംഗം ഉണ്ടായേക്കാം എന്ന് അദ്ദേഹം നിരീക്ഷിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ മറുവശത്ത് അവരുടേതായ ശ്രമങ്ങള്‍ അവരും നടത്തുന്നുണ്ട് എന്നും ഇരുകൂട്ടരുടെയും ശ്രമങ്ങള്‍ ഫലവത്താകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.പുതുപ്പള്ളിയില്‍ നന്നായി മത്സരം നടക്കുന്നുണ്ട്. ത്രികോണ മത്സരമാണ് നടക്കുന്നത് എന്നും അതുകൊണ്ട് ത്രികോണ മത്സരം ഭംഗിയായി നടക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. അതു യുക്തമായ രീതിയില്‍ ആളുകളുടെ മനഃസാക്ഷി അനുസരിച്ച്‌ ആരാണോ ആ ആള്‍ ജയിക്കും എന്നാണ് താന്‍ മനസ്സിലാക്കുന്നത് എന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.

സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബര്‍ എട്ടിന് ഫലമറിയാം. യു ഡി എഫിനായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് മത്സരിക്കുന്നത്. എല്‍ ഡി എഫിനായി ജെയ്ക് സി തോമസ് ആണ് കളത്തിലിറങ്ങിയിരിക്കുന്നത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലാണ്. ആം ആദ്മി സ്ഥാനാര്‍ത്ഥിയും സ്വതന്ത്രന്‍മാരും ഉള്‍പ്പടെ ഏഴ് പേരാണ് പുതുപ്പള്ളിയില്‍ ജനവിധി തേടിയിറങ്ങുന്നത്.

ഉമ്മന്‍ ചാണ്ടി 53 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലമാണ് ഇത്.അതേസമയം 2016 ലും 2021 ലും ജെയ്ക് സി തോമസായിരുന്നു ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. 2021 ല്‍ 27000 ത്തിലേറെ വോട്ട് നേടിയാണ് ഉമ്മന്‍ ചാണ്ടി ജയിച്ചത്. എന്നാല്‍ 2021 ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9000ത്തോളമാക്കി കുറയ്ക്കാന്‍ ജെയ്ക് സി തോമസിന് സാധിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക