ഈ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി രേഖപ്പെടുത്തേണ്ടത് കേരളത്തിന്റെ മനസ്സാക്ഷിയുടെ വോട്ടാണ്. പുതുപ്പള്ളിയിലെ ഓരോ വോട്ടർമാരും പോളിംഗ് ബൂത്തിൽ എത്തുമ്പോൾ ഓർക്കേണ്ട 20 കാര്യങ്ങൾ ചുവടെ വായിക്കാം.

  1. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തിൽ അഞ്ചു രൂപ അധികം മുടക്കി പെട്രോളും ഡീസലും അടിക്കേണ്ടിവരുന്ന മലയാളികളുടെ ഗതികേടിൽ പ്രതിഷേധിച്ചു വോട്ട് ചെയ്യണം.
  2. വർദ്ധിച്ച വൈദ്യുതി നിരക്കിൽ പ്രതിഷേധിച്ചു വോട്ട് ചെയ്യണം.
  3. വർദ്ധിപ്പിച്ച കുടിവെള്ള നിരക്കുകളിൽ പ്രതിഷേധിച്ചു വോട്ട് ചെയ്യണം
  4. വർദ്ധിപ്പിച്ച കെട്ടിട നികുതിയിൽ പ്രതിഷേധിച്ചു വോട്ട് ചെയ്യണം
  5. വർദ്ധിപ്പിച്ച നിർമ്മാണ പെർമിറ്റുകളുടെ ഫീസിനെതിരെ വോട്ടു ചെയ്യണം.
  6. മലയാളി വിദ്യാർത്ഥികളുടെ കൂട്ടപ്പലായനത്തിന് ഇടയാക്കിയ സർക്കാരിനെതിരെ വോട്ട് ചെയ്യണം
  7. സപ്ലൈകോ സ്റ്റോറുകളിൽ ഓണക്കാലത്ത് പോലും അവശ്യസാധനങ്ങൾ ലഭ്യമാകാത്തതിൽ പ്രതിഷേധിച്ചു വോട്ട് ചെയ്യണം
  8. സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യണം.
  9. പീഡന കൊലപാതക കേസുകളിൽ പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലപാടിനെതിരെ വോട്ട് ചെയ്യണം.
  10. മുഖ്യമന്ത്രിയുടെ മകൾ നടത്തുന്ന കോടികളുടെ അഴിമതിയിൽ പ്രതിഷേധിച്ചു വോട്ട് ചെയ്യണം.
  11. സർക്കാരിന്റെ ധൂർത്ത് മൂലം വർദ്ധിച്ചുവരുന്ന പൊതുക്കടം മനസ്സിൽ വച്ചുകൊണ്ട് വോട്ട് ചെയ്യണം.
  12. റബറിന് സബ്സിഡി നൽകാത്ത സർക്കാരിനെതിരെ വോട്ട് ചെയ്യണം
  13. കാരുണ്യ പദ്ധതി നിർത്തലാക്കിയ സർക്കാരിനെതിരെ വോട്ട് ചെയ്യണം.
  14. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ വച്ച് ജനത്തെ കുത്തിപ്പിഴിയുന്ന സർക്കാർ നിലപാടിനെതിരെ വോട്ട് ചെയ്യണം.
  15. വർദ്ധിപ്പിച്ച വാഹന രജിസ്ട്രേഷൻ ചാർജുകൾക്കും, നികുതിക്കും എതിരെയും, റോഡ് ടാക്സിനെതിരെയും വോട്ട് ചെയ്യണം.
  16. സിപിഎം നടത്തുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെ വോട്ട് ചെയ്യണം
  17. വ്യാപാരികളെയും വ്യവസായികളെയും സർവ്വനാശത്തിലേക്ക് തള്ളിവിടുന്ന സിഐടിയു തൊഴിലാളി യൂണിയൻ ഗുണ്ടായിസത്തിനെതിരെ വോട്ട് ചെയ്യണം
  18. ഓണക്കാലത്ത് വിൽപ്പനയ്ക്കായി കരുതിയ വിളവ് എത്തറായ 450 കുല വാഴകൾ വെട്ടിക്കളഞ്ഞ കെഎസ്ഇബിയുടെ നിലപാടിനെതിരെ വോട്ട് ചെയ്യണം.
  19. പ്രളയ ഫണ്ടും ദുരിതാശ്വാസ ഫണ്ടും വക മാറ്റി കീശനിറച്ച സഖാക്കൾക്കെതിരെ വോട്ട് ചെയ്യണം.
  20. ദൈവിക വിശ്വാസ സംഹിതകളെ പുച്ഛിക്കുന്ന സർക്കാർ അധികാരികൾക്കെതിരെ വോട്ട് ചെയ്യണം.

സർക്കാർ വിരുദ്ധ വോട്ട് നേടി വിജയിക്കാൻ ഉദ്ദേശിക്കുന്ന പ്രതിപക്ഷ അംഗങ്ങൾക്കും ഇവിടെ ഉത്തരവാദിത്തങ്ങൾ ഉണ്ട്. ഈ നിലപാടുകളിൽ തിരുത്തൽ വരുത്താൻ സർക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്താനുള്ള ആർജ്ജവം അവർക്കുണ്ടാവണം. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ അഴിമതിക്കെതിരെ ഉൾപ്പെടെ ആർജ്ജവത്തോടെ നിലപാട് എടുക്കണം. സർക്കാരിനെ പുറത്താക്കിയ അധികാരത്തിൽ എത്തിയാൽ ജനങ്ങളുടെ മേൽ ചുമത്തിയ അധികനികുതികളും, വർദ്ധിപ്പിച്ച നിരക്കുകളും കുറയ്ക്കാൻ തയ്യാറാകുമെന്ന് മുൻകൂട്ടി പ്രഖ്യാപിക്കണം അങ്ങനെ മലയാളിക്ക് കേരളത്തിൽ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക