കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നാടകീയ സംഭവം. സമാധാനപരമായി പുരോഗമിച്ചുകൊണ്ടിരുന്ന മാർച്ചിന് നേരെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. എന്നാൽ സമരത്തിന് മുൻനിരയിൽ നിന്നിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് പോലീസ് തങ്ങൾക്ക് നേരെ എറിഞ്ഞ ടിയർ ഗ്യാസ് ഷെൽ കൈകൊണ്ട് എടുത്ത് പോലീസിന് നേരെ തിരികെ എറിഞ്ഞു. നൊടിയിടയിൽ കണ്ണുനീറി ലാത്തിയുമായി സമര സംഘത്തെ നേരിടാൻ എത്തിയ പോലീസ് സംഘം പിൻവാങ്ങുന്ന കാഴ്ചയാണ് പിന്നെ കാണാനായത്.

കോഴിക്കോട് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ആദിൽ ആണ് പോലീസിന് നേരെ തിയറി ഗ്യാസ് തിരികെ എറിഞ്ഞ് യൂത്ത് കോൺഗ്രസുകാരുടെ ഹീറോ ആയി മാറിയ നേതാവ്. സമാധാനപരമായി സമരം ചെയ്യുന്നവരെ പോലീസ് സംരക്ഷണയിലാണ് ഡിവൈഎഫ്ഐ ആക്രമിക്കുന്നതെന്നും, തങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ പിത്തഫലങ്ങൾ പോലീസും ഒന്ന് അനുഭവിക്കട്ടെ എന്നുമാണ് അദ്ദേഹത്തിൻറെ ന്യായീകരണം. പോലീസ് സ്റ്റേഷനിൽ വച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഹെൽമറ്റ് കൊണ്ട് കൈ തല്ലിയൊടിച്ച പ്രവർത്തകനൊപ്പം ആണ് ആദ്യം റിപ്പോർട്ടർ ടിവിക്ക് തന്റെ പ്രതികരണം നൽകിയത്. നിയമപരമായി ഉള്ള പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവങ്ങളുടെ വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക