കാമുകന്റെ ആവശ്യപ്രകാരം പിജി താമസസ്ഥാലത്തെ ബാത്റൂമില്‍ ഒളിക്യാമറ വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയും കാമുകനും അറസ്റ്റില്‍. ചണ്ഡീഗഡിലെ ഒരു പിജി താമസസ്ഥലത്താണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഇരുവരും ഒളിക്യാമറയില്‍ പകര്‍ത്തിയത്.

നാല് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് പ്രതിയായ പെണ്‍കുട്ടിയും താമസിച്ചിരുന്നത്.കാമുകന്റെ നിര്‍ദ്ദേശ പ്രകാരം പെണ്‍കുട്ടി ബാത്റൂമില്‍ ഒളി ക്യാമറ വെക്കുകയും പെണ്‍കുട്ടികളുെട സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ക്യാമറ മറ്റ് പെണ്‍കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഐപിസി 354, 509,ഐടി ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികളുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് മഹാരാഷ്‌ട്രയിലും സമാന സംഭവമുണ്ടായിരുന്നു. റെസ്റ്റോറന്റില്‍ ഒളിക്യാമറ വെച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക