മഞ്ചേരിയില്‍ നവകേരള സദസിനിടെ എന്‍സിസി കേഡറ്റിന്റെ കൈ സല്യൂട്ടിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണില്‍ തട്ടി. എന്‍സിസി കേഡറ്റ് സ്വീകരിക്കുന്നതിനിടെ കൈ വീശിയപ്പോള്‍ കണ്ണില്‍ ഇടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പെട്ടെന്ന് കണ്ണില്‍ കൈവെക്കുകയും, അസ്വസ്ഥനാവുകയും ചെയ്തു. മുഖ്യമന്ത്രി കണ്ണട ഊരി അല്‍പ്പ നേരം തൂവാല കൊണ്ട് കണ്ണ് തുടച്ച ശേഷമാണ് പ്രസംഗിക്കാന്‍ എഴുന്നേറ്റത്.

മലപ്പുറം ജില്ലയിലായിരുന്നു ഇന്ന് നവകേരള സദസ്സ് നടന്നത്. മന്ത്രിമാരും സംഘാടകരും മുഖ്യമന്ത്രിയുടെ കണ്ണില്‍ കൈതട്ടിയതോടെ ആശങ്കയിലാവുകയും ചെയ്തു. മുഖ്യമന്ത്രിക്കും, മന്ത്രിമാര്‍ക്കും സമ്മാനമായി പുസ്തകം നല്‍കാനാണ് എന്‍സിസി കേഡറ്റുകള്‍ വേദിയില്‍ എത്തിയത്. അതേസമയം കൈ കണ്ണില്‍ കൊണ്ടെങ്കിലും രൂക്ഷമായ പ്രതികരണമൊന്നുമില്ലാതെ, കണ്ണ് അമര്‍ത്തി തുടച്ച ശേഷം മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഞ്ചേരിയിൽ നവ കേരള സദസ് വേദിയിൽ മന്ത്രിമാരെ സ്വീകരിക്കുന്നതിനിടെ NCC കേഡറ്റിന്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ കൊണ്ടപ്പോൾ

Posted by MediaoneTV on Wednesday, 29 November 2023

വേദിയില്‍ നിന്ന് പുറത്തിറങ്ങുമ്ബോള്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡോക്ടര്‍ പരിശോധന നടത്തി. ഇതിനിടെ കണ്ണൂരില്‍ നവകേരള യാത്രക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചു. പ്രതിഷേധത്തിന് ഞങ്ങള്‍ എതിരല്ല. കരിങ്കൊടി കാണിക്കരുത് എന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരം. എന്നെ കരിങ്കൊടി കാണിച്ചവരെ ഞാന്‍ കൈവീശി കാണിച്ചു. എന്നാല്‍ ബസിന് മുന്നില്‍ ചാടി ജീവഹാനി വരുത്തരുത്. അത് തടയുന്നത് മാതൃകാപരമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊണ്ടോട്ടി മണ്ഡലത്തില്‍ നടന്ന നവകേരള സദസ്സിലായിരുന്നു പിണറായിയുടെ പ്രതികരണം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക