എഴുതിത്തയ്യാറാക്കിയ പ്രസംഗമില്ലെന്നും എന്തെങ്കിലും വാക്കുപിഴ സംഭവിച്ചാല്‍ നമ്മളെ കുടുക്കരുതെന്നും നേരത്തേ തന്നെ മാപ്പ് പറയുന്നുവെന്നും പറഞ്ഞ് ‘കേരളീയ’ത്തില്‍ സംസാരിച്ച്‌ മമ്മൂട്ടി. തന്റെ അടുത്തിരുന്നയാള്‍ സ്പീക്കറാണെന്നും അദ്ദേഹത്തിന് പിഴച്ചാല്‍ രേഖങ്ങളില്‍ നിന്ന് നീക്കം ചെയ്താല്‍ മതിയെന്നും എന്നാല്‍ നമുക്ക് പിഴച്ചാല്‍ പിഴച്ചത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളീയം കേരള ചരിത്രത്തിലെ മഹാസംഭവമായിത്തീരട്ടെയെന്നും നാം ലോകത്തിന് തന്നെ മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം, മതം, ജാതി, ചിന്ത എന്നിവയൊക്കെ വേറിട്ടതാണെങ്കിലും നമുക്ക് എല്ലാവര്‍ക്കുമുണ്ടാകുന്ന വികാരം കേരളീയരാണെന്നും മലയാളികളാണെന്നതുമാണെന്നും മമ്മൂട്ടി പറഞ്ഞു. ഞങ്ങളെ നോക്കിപ്പഠിക്കൂവെന്നും നമ്മള്‍ ഒന്നാണെന്നും ലോകത്തോട് നാം പറയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നമ്മള്‍ ഒന്നായി സ്വപ്‌നം കണ്ടതാണ് ഇന്നത്തെ കേരളമെന്നും പറഞ്ഞു. ലോകം ആദരിക്കുന്ന ജനതയായി കേരളം മാറട്ടെയെന്ന് ആശംസിക്കുന്നുവെന്നും നടൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിന്റെ പുരോഗതിയും സാംസ്‌കാരിക പാരമ്ബര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയുടെ ഉദ്ഘാടന ചടങ്ങില്‍ മമ്മൂട്ടിക്ക് പുറമേ, മോഹൻ ലാല്‍, കമല്‍ഹാസൻ, ശോഭന തുടങ്ങിയവരും പങ്കെടുത്തു. നടി ശോഭനയും കേരളീയം ചടങ്ങില്‍ സംസാരിച്ചു. മണിച്ചിത്രത്താഴ് കഴിഞ്ഞ് നിങ്ങളെല്ലാവരും തമിഴത്തി എന്ന് വിളിക്കുന്ന തന്റെ നാടും തിരുവനന്തപുരമാണെന്നും ചടങ്ങില്‍ ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും നടി പറഞ്ഞു.

ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ അടക്കം 44 ഇടങ്ങളില്‍ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കേരളീയത്തിനൊപ്പം സമാന്തരമായി നിയമസഭാ പുസ്തകോത്സവത്തിനും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി തന്നെയാണ് പുസ്തകോത്സവത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുക. സമഗ്ര സംഭാവനയ്ക്കുള്ള ‘നിയമസഭാ അവാര്‍ഡ്’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായര്‍ക്ക് മുഖ്യമന്ത്രി സമ്മാനിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക