തൊടുപുഴ: പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കബളിപ്പിച്ച്‌ പണം കൈപ്പറ്റുകയും ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍. ആലുവ ദേശം ചെങ്ങമനാട് എക്കാട്ടു സാകേതം വീട്ടില്‍ അനന്തകൃഷ്ണ (29) നെയാണ് സംഭവവുമായി ബന്ധപ്പെട്ട് വാഴക്കുളം പൊലീസ് അറസ്റ്റു ചെയ്തത്.

സ്വകാര്യ ബാങ്ക് ജീവനക്കാരിയും മഞ്ഞള്ളൂര്‍ സ്വദേശിനിയുമായ 25 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. മൂന്നു മാസം മുമ്ബായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. തുടര്‍ന്ന് ഫോണ്‍ വിളികളും ചാറ്റിംഗുമായി ഇവര്‍ കൂടുതലടുത്തു. ഇതിനിടെ, മറ്റാരുമില്ലാത്ത അവസരത്തില്‍ വീട്ടിലെത്തിയ അനന്തകൃഷ്ണന്‍ തന്നെ കയറിപ്പിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നെന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ മൊഴിയില്‍ സൂചിപ്പിച്ചിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ധനലക്ഷമി ബാങ്കിലെ ജീവനക്കാരനാണ് അനന്തകൃഷ്ണന്‍. ക്ലര്‍ക്കായിരുന്ന സമയത്തായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്തിടെ തനിക്ക് മാനേജരായി പ്രമോഷന്‍ കിട്ടിയെന്ന് അനന്തകൃഷ്ണന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. സ്ഥാനക്കയറ്റം കിട്ടിയതിനാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം 100 പവന്‍ പോരെന്നും 150 പവനും കാറും വേണമെന്നും അനന്തകൃഷ്ണന്‍ തങ്ങളോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് 24 ന് പകല്‍ 1.30 യ്ക്കാണ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ബലാല്‍സംഗത്തിന് ശ്രമിച്ചത്. യുവതിയെ ബലമായി എടുത്ത് കിടപ്പുമുറിയില്‍ കൊണ്ടുപോയി വാതിലടച്ച്‌ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സ്ത്രീധന മായി 150 പവനും, കാറും തന്നില്ലെങ്കില്‍, വിവാഹത്തില്‍ നിന്ന് പിന്മാറും എന്ന് പറഞ്ഞു ഭീഷണി പെടുത്തി. ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു 50000 രൂപ വാങ്ങി ചതിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീധന നിരോധന നിയമം ലംഘിച്ചതിനുള്ള വകുപ്പു കൂടി ഉള്‍പ്പെടുത്തിയാണ് ഇയാളുടെ പേരില്‍ കേസെടുത്തിട്ടുള്ളത്.വിവാഹ നിശ്ചയത്തിനു ശേഷം സൗഹൃദത്തിലായിരുന്ന സമയത്ത് പെണ്‍കുട്ടിയില്‍ നിന്നും ഇയാള്‍ 50000 രൂപ കൈപ്പറ്റിയിരുന്നു. ഇത് തിരിച്ചു നല്‍കിയില്ലെന്നും വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക