തൃശൂർ: വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞു നിർത്തി രമ്യാ ഹരിദാസ് എംപി. വിദ്യാർഥികൾ പിന്നാലെ ഓടിയിട്ടും ബസ് നിർത്താതെ പോയതോടെയാണ് എംപിയുടെ ഇടപെടൽ. തൃശൂർ പെരുമ്പിലാവിലാണ് സംഭവം.

കോളജിന് മുന്നിൽ ഒരു ബസും നിർത്തില്ലെന്ന വിദ്യാർഥികൾ പരാതി പറഞ്ഞതിന് പിന്നാലെ വിദ്യാർഥികൾക്കൊപ്പം റോഡിൽ നിന്ന് ബസ് തടഞ്ഞു നിർത്തി വിദ്യാർഥികളെ കയറ്റുകയായിരുന്നു. എന്നാൽ ഇതു വഴി വന്ന ഒരു ബസ് ജീവനക്കാർ അത് ദീർഘദൂര ബസ്സാണെന്നും വിദ്യാർഥികളെ കയറ്റാനാകില്ലെന്നും പറഞ്ഞതോടെ രംഗം വഷളായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുറകെ ഓടിയിട്ടും വിദ്യാർത്ഥികളെ കയറ്റിയില്ല; ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി

Posted by 24 News on Wednesday, 1 November 2023

തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്നത്തിൽ ഇടപെട്ടു. എം പിയോട് ബസിലെ ജീവനക്കാരൻ കയർത്തു സംസാരിച്ചത് ചെറിയ സംഘർഷത്തിനിടയാക്കുകയും ചെയ്തു. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തിയാണ് വിദ്യാർഥികളെ ബസിൽ കയറ്റിയത്. ഒടുവിൽ ബസ് ജീവനക്കാരൻ എംപിയോട് മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക