ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കറങ്ങി കാഴ്ചകള്‍ കണ്ടുവരാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. തിരുവനന്തപുരത്ത് നിന്ന് കശ്മീര്‍ വരെ പോകുന്ന ഒരു യാത്ര. പക്ഷെ അതിനുള്ള വലിയ പണച്ചെലവാണ് പലരെയും അത്തരം യാത്രകളില്‍ നിന്ന് പിൻവലിക്കുന്നത്. എന്നാല്‍ വെറും 27000 താഴെ രൂപയില്‍ താഴെ ചെലവില്‍ തെക്ക് മുതല്‍ വടക്ക് വരെയുള്ള കാഴ്ചകള്‍ ട്രെയിനില്‍ സഞ്ചരിച്ച്‌ കാണാൻ സാധിച്ചാലോ. ഇന്ത്യയെ അറിയാനാഗ്രഹിക്കുന്നവര്‍ക്കായി 13 ദിവസത്തെ പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഐ.ആര്‍.സി.ടി.സി.

റെയില്‍വേയുടെ ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമാണ് ഈ പാക്കേജ്. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയില്‍വേ 2021-ല്‍ ആരംഭിച്ച പദ്ധതിയാണ് ഭാരത് ഗൗരവ്. ‘നോര്‍ത്ത് വെസ്റ്റേണ്‍ ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി’ എന്നാണ് ഈ പാക്കേജിന്റെ പേര്. 12 രാത്രികളും 13 പകലുകളും നീളുന്ന യാത്ര നവംബര്‍ 19ന് ആരംഭിക്കും. ഡിസംബര്‍ ഒന്നിനാകും മടങ്ങിയെത്തുക. മൊത്തം 754 സീറ്റുകളാണ് ട്രെയിനില്‍ ഉള്ളത്. സ്ലീപ്പര്‍ ക്ലാസിലെ സ്റ്റാൻഡേര്‍ഡ് സീറ്റ് ബുക്ക് ചെയ്യാൻ മുതിര്‍ന്നവര്‍ക്ക് 26,310 രൂപയും 5-11 വയസുള്ള കുട്ടികള്‍ക്ക് 24,600 രൂപയുമാണ് നിരക്ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ.സി ത്രി ടയറില്‍ കംഫര്‍ട്ട് സീറ്റുകള്‍ക്ക് മുതിര്‍ന്നവര്‍ക്ക് 39,240 രൂപയും കുട്ടികള്‍ക്ക് 37,530 രൂപയുമാണ് നിരക്ക്. ഭക്ഷണവും താമസവും പാക്കേജിന്റെ ഭാഗമാണ്. ട്രെയിനില്‍ ഐ.ആര്‍.സി.ടി.സി. ടൂര്‍ മാനേജറുടെ സഹായവുമുണ്ടാവും. ടൂര്‍ ഗൈഡ്, സ്മാരകങ്ങളിലെ പ്രവേശന ഫീസ് എന്നിവ പാക്കേജിന്റെ ഭാഗമല്ല. കേരളത്തിലെ കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷൻ, കോഴിക്കോട്, കണ്ണൂര്‍, എന്നിവിടങ്ങളിലും മംഗളൂരുവിലും ബോര്‍ഡിങ്, ഡീബോര്‍ഡിങ് പോയിന്റുകള്‍ ഉണ്ടാകും.

അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, അമൃത്സര്‍ എന്നിവിടങ്ങളിലെ കാഴ്ചകള്‍ യാത്രക്കാര്‍ക്ക് ആസ്വധിക്കാം. സ്റ്റാച്യു ഓഫ് യൂണിറ്റി, വൈഷ്ണോദേവി, സബര്‍മതി ആശ്രമം, അമേര്‍ ഫോര്‍ട്ട്, സുവര്‍ണ ക്ഷേത്രം, ജാലിയൻ വാലാബാഗ്, വാഗാ അതിര്‍ത്തി എന്നിവയാണ് ഈ യാത്രയില്‍ വിട്ടുപോകാൻ പാടില്ലാത്ത കാഴ്ചകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക