തെരഞ്ഞെടുപ്പു ദിവസം ഭാര്യ സുല്‍ഫത്തിനൊപ്പം വോട്ട് ചെയ്യാനെത്തുന്ന മമ്മൂട്ടി വാർത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ഇത്തവണയും പതിവു തെറ്റിയില്ല. കൊച്ചി പൊന്നുരുന്നിയിലെ പോളിങ് ബൂത്തിലേക്ക് മൂന്ന് മണിയോടെയാണ് മമ്മൂട്ടിയും സുല്‍ഫത്തും എത്തിയത്. മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകർത്താൻ മാധ്യമപ്പട തന്നെ പുറത്തു കാത്തുനിന്നിരുന്നു.

താരമെത്തിയതോടെ തിക്കും തിരക്കും നിറഞ്ഞ പോളിങ് ബൂത്തില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. തിരക്കിലും ബഹളത്തിലും ശ്രദ്ധ മാറിയതുകൊണ്ടാവാം പോളിങ് ബൂത്തിലിരുന്ന ഉദ്യോഗസ്ഥൻ ആദ്യം വലതുകൈയ്യിലാണ് മഷി പുരട്ടിയത്. എന്നാല്‍, പെട്ടെന്ന് തന്നെ മറ്റൊരു ഉദ്യോഗസ്ഥൻ ഇടപ്പെട്ട് ഇടതുകയ്യിലാണ് മഷി പുരട്ടേണ്ടതെന്ന് ഓർമ്മപ്പെടുത്തി. വലതുകൈയിലെ മഷി തുടക്കാൻ ശ്രമിക്കുന്നതും കാണാം. എന്തായാലും, ഇരുകൈകളിലെ ചൂണ്ടുവിരലിലും മഷിയുമായാണ് മെഗാസ്റ്റാർ പോളിങ് ബൂത്തില്‍ നിന്നും മടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മമ്മൂട്ടിയും ഭാര്യയും വോട്ട് ചെയ്യാൻ എത്തിയപ്പോൾ തിക്കുംതിരക്കും.. മാധ്യമങ്ങളോട് പ്രതികരിക്കാതെ താരം വോട്ട് ചെയ്ത് മടങ്ങി…. #mammootty #malayalamactress #Election2024 #kochi #Mammookka #actresses #movies

Posted by Focus News TV on Friday, April 26, 2024

മുണ്ടും ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു മെഗാസ്റ്റാറിന്റെ എൻട്രി. ഗ്രേ കളർ ഡിഫൻഡർ കാറിലാണ് മമ്മൂട്ടി പോളിങ് ബൂത്തിലേക്ക് വന്നത്. പുതിയ ചിത്രം ടർബോയുടെ ഗെറ്റപ്പിലാണ് മമ്മൂട്ടി ബൂത്തിലെത്തിയത്.മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ടർബോ റിലീസിനൊരുങ്ങുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ മാസ് ആക്ഷൻ കോമഡി ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്ബനിയാണ്. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മിഥുൻ മാനുവല്‍ തോമസാണ് ടർബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെലുങ്കില്‍ നിന്ന് സുനില്‍, ഹിന്ദിയില്‍ നിന്ന് കാബിർ ദുർഹാൻ സിംഗ്, കന്നടയില്‍ നിന്ന് രാജ് ബി ഷെട്ടി തുടങ്ങിയവരും ടർബോയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ വിതരണാവകാശം ദുല്‍ഖർ സല്‍മാന്റെ വേഫെറല്‍ ഫിലിംസിനാണ്. വിഷ്ണു ശർമ്മ ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങള്‍ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക