പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നവര്‍ നിരവധി ആളുകള്‍ ഉണ്ട്. പാമ്ബിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!.പാമ്ബുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ ഓട്ടോറിക്ഷയുടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന മൂര്‍ഖന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.മുംബൈ ബദ്ലാപൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം.

ഓട്ടോയുടെ മുകളിലേക്ക് മൂര്‍ഖന്‍ പാമ്ബ് ഇഴഞ്ഞുകയറുന്നത് കണ്ട് ഡ്രൈവര്‍മാര്‍ അമ്ബരന്നുപോയി.യാത്ര പോകാന്‍ മൂര്‍ഖന്‍ പാമ്ബ് ഓട്ടോയില്‍ കയറിയതാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.അഭി കുശ്വാഹ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക